ഇംഗ്ലീഷ് ജനതയുടെ വില്ലനിൽ നിന്ന് നായകനിലേക്ക്
ഇന്ന് അയാൾ മറ്റൊരു ദൗത്യത്തിലാണ്. ഇടക്ക് എപ്പോഴോ പിറകെ പോയ തന്റെ ടെസ്റ്റ് ടീമിനെ ലോകത്തിന്റെ ഉന്നതിയിൽ എത്തിക്കാനുള്ള അതെ ദൗത്യം.
ഓർമകളിൽ 2013 ലെ ആഷേസ് സീരീസ് കടന്നു വരികയാണ്. ജോൺസന്റെ മുന്നിൽ എന്ത് ചെയ്യണമെന്ന് അറിയാതെ ആവനാഴിയിലെ അവസാന ആയുധം വരെ ഓസ്ട്രേലിയ ടീമിന് മുന്നിൽ അടിയറവ് വെച്ച് ഇംഗ്ലണ്ട് നിൽക്കുകയാണ്. പക്ഷെ ഒരേ ഒരാൾ, ഓസ്ട്രേലിയ ബൗളർമാർക്ക് മുന്നിൽ മുന്നിൽ ഒന്ന് പൊരുതാതെ വിട്ട് കൊടുക്കാൻ ഒരുക്കമായിരുന്നില്ല. കുക്കും ബെല്ലും ട്രോട്ടും പിറ്റ്റേഴ്സനും വീണു പോയേടത് അയാൾ ബെഞ്ചാമീൻ ആൻഡ്രൂ സ്റ്റോക്സ് വീണില്ല. അതെ ഇംഗ്ലണ്ട് നാണക്കേട്ട ആ ആഷേസ് തന്നെയാണ് പിൽകാലത്തു ലോകക്രിക്കറ്റ് ഭരിക്കാൻ തക്കവണം അയാളെ പ്രാപ്തനാക്കിയത്.
വിഖ്യാതനായ ഐറിഷ് കളി എഴുത്തുകാരനായ കോണ ഹൗലിഹാന്റെ ഒരു വാക്യം ഉണ്ട്. "ഓരോ ക്രിക്കറ്റ് ടീമിലും ഒരു റെഡ് ഹെഡ് ഉണ്ടായിരിക്കുമെന്ന്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ഈ ഒരു പട്ടം എന്ത് കൊണ്ടും അർഹൻ സ്റ്റോക്സ് തന്നെയായിരുന്നു. അങ്ങനെയിരക്കെ ഇംഗ്ലീഷ് ജനത ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആ ഏകദിന ലോകകപ്പ് വന്നെത്തി. ഒരൊറ്റ ഇംഗ്ലീഷ് താരം പോലും സാഹചര്യത്തിന് ഒത്തു ഉയരാതെ വന്നപ്പോൾ ഇംഗ്ലണ്ട് ആദ്യ റൗണ്ടിൽ തന്നെ പുറത്ത്. എന്നാൽ 2015 മുതൽ ഇംഗ്ലണ്ടിന് ഒപ്പം സ്റ്റോക്സിനും പറയാനുള്ളത് അതിജീവനത്തിന്റെയും ഉയർത്തു എഴുനേൽപ്പിന്റെയും കഥയാണ്.
2016 എന്നാ വർഷം അയാൾ അതി ഗംഭീരമായി തുടങ്ങി. ദക്ഷിണ ആഫ്രിക്കയിൽ പോയി റബാഡയും മോർക്കലും അടങ്ങിയ ബൗളിംഗ് നിരയെ തല്ലി തകർത്തു നേടിയ 258 റൺസ് തന്നെ അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്.
രണ്ടാം ട്വന്റി ട്വന്റി ലോകകപ്പ് കിരീടം ലക്ഷ്യം വെച്ച് മോർഗന്റെ ഇംഗ്ലണ്ടും സമിയുടെ വിൻഡിസും. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 19 റൺസ്. മോർഗൻ സ്റ്റോക്സിനെ പന്ത് ഏല്പിച്ചു. പക്ഷെ ഏല്പിച്ച ഉത്തരവാദിത്തം നിറവേറ്റാൻ കഴിയാതെ അയാൾ പരാജയപ്പെട്ടു. തുടർന്ന് ബാറിൽ നടന്ന പ്രശ്നത്തിന്റെ പേരിൽ ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്ത്. ചാമ്പ്യൻസ് ട്രോഫി സെമിയിൽ പാകിസ്ഥാൻ മുന്നിൽ സ്റ്റോക്സും ഇംഗ്ലണ്ടും മുട്ട് കുത്തി.
പക്ഷെ അസ്തമയത്തിന് ശേഷം ഒരു ഉദയമില്ലെങ്കിൽ അത് സൂര്യൻ അല്ലാതെയിരിക്കണമല്ലോ.2019 ഏകദിന ലോകകപ്പ് കണ്ടതും മറ്റൊന്നുമായിരുന്നില്ല. ലോകക്കപ്പിന്റെ സുപ്രഭാതങ്ങളിൽ ദക്ഷിണ ആഫ്രിക്കെതിരെ നേടിയ ആ ക്യാച്ചും മദ്ധ്യഹാനങ്ങളിലും സായാഹ്നങ്ങളിലെയും അയാളുടെ രക്ഷ പ്രവർത്തനം ചെന്ന് നിന്നത് ക്രിക്കറ്റിന്റെ മെക്കയിലെ ജൂലൈ 14 ന്റെ ദിനരാത്രത്തിലാണ്.
ക്രിക്കറ്റിന്റെ മെക്കയിൽ അയാൾ ഒരിക്കൽ കൂടി തന്റെ രക്ഷകവേഷം എടുത്തു അണിഞ്ഞു. പേര് കേട്ട ഇംഗ്ലീഷ് ബാറ്റിംഗ് നിര തകർന്നു അടിഞ്ഞപ്പോഴും തന്റെ ലക്ഷ്യത്തിലേക്ക് അയാൾ വാലറ്റത്തെ കൂട്ടുപിടിച്ചു നടന്നു അടത്തു. ഒടുവിൽ ക്രിക്കറ്റിന്റെ ക്രിക്കറ്റിന്റെ തറവാട്ടക്കാർക്ക് അയാൾ സമ്മാനിച്ചത് ആ വിശ്വകിരീടം തന്നെയായിരുന്നു.
സ്റ്റോക്സിനെ പറ്റി പറയുമ്പോൾ ആ മത്സരം പ്രതിപാദിക്കാതെ എങ്ങനെ പറഞ്ഞു തീർക്കാൻ സാധിക്കും.2019 ഓഗസ്റ്റ് 25,359 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇംഗ്ലണ്ടിന് അവസാന വിക്കറ്റ് മാത്രം കൈയിലിരിക്കെ വേണ്ടത് 73 റൺസ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ബാറ്റിംഗ് സമവാക്യങ്ങളെ പൊളിച്ചു എഴുതി സ്കൂപും സ്വിച്ച് ഹിറ്റുമായി സ്റ്റോക്സ് കളം നിറഞ്ഞപോൾ ഇംഗ്ലണ്ട് ചരിത്ര വിജയം സ്വന്തമാക്കി.
ഇന്ന് അയാൾ മറ്റൊരു ദൗത്യത്തിലാണ്. ഇടക്ക് എപ്പോഴോ പിറകെ പോയ തന്റെ ടെസ്റ്റ് ടീമിനെ ലോകത്തിന്റെ ഉന്നതിയിൽ എത്തിക്കാനുള്ള അതെ ദൗത്യം.
Happy birthday ben StokeS