2024 ലെ ട്വന്റി ട്വന്റി ലോകക്കപ്പിന് വേണ്ടിയുള്ള അവസാന യോഗ്യത സ്ഥാനത്തിന് വേണ്ടി വമ്പൻ പോരാട്ടങ്ങൾ, സാധ്യതകളിൽ മുന്നിൽ ഉഗാണ്ട, സിമ്പാവേയുടെയും കെനിയുടെയും സാധ്യതകൾ ഇങ്ങനെ.

(Pic credit :Google )

2024 ലെ ട്വന്റി ട്വന്റി ലോകക്കപ്പിന് വേണ്ടിയുള്ള അവസാന യോഗ്യത സ്ഥാനത്തിന് വേണ്ടി വമ്പൻ പോരാട്ടങ്ങൾ, സാധ്യതകളിൽ മുന്നിൽ ഉഗാണ്ട, സിമ്പാവേയുടെയും കെനിയുടെയും സാധ്യതകൾ ഇങ്ങനെ.

ഇന്ന് വൈകിട്ട് 3.30 ക്ക് നടക്കുന്ന കെനിയ ഉഗാണ്ട യോഗ്യത മത്സരമായിരിക്കും ഏറെക്കുറേ 2024 ലെ ട്വന്റി ട്വന്റി ലോകക്കപ്പിനുള്ള അവസാനത്തെ ടീമിനെ തീരുമാനിക്കുക. ഈ മത്സരം കെനിയ ജയിക്കുകയാണെൽ മാത്രമേ സിമ്പാവേക്ക് സാധ്യതകൾ ഒള്ളു. സിമ്പാവേക്ക് ഉച്ചക്ക് 1 മണിക്ക് നൈജീരിയുമായി മത്സരമുണ്ട്.

സാധ്യതകൾ താഴെ പറയുന്ന മത്സരങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചിരിക്കും.

1.നൈജീരിയ vs സിമ്പാവേ

സിമ്പാവേ ജയിച്ചാൽ കെനിയെയും, ഉഗാണ്ടയെയും മറികടന്നു രണ്ടാം സ്ഥാനത്ത്‌ എത്തും

2.കെനിയ vs ഉഗാണ്ട..

കെനിയ ജയിക്കുകയാണെങ്കിൽ കെനിയ രണ്ടാം സ്ഥാനത് എത്തും. നെറ്റ് റൺ റേറ്റ് മികവ് മൂലം. സിമ്പാവേ മൂന്നാമതും, ഉഗാണ്ട നാലാമതുമാവും.

ഇനി ഉഗാണ്ട ജയിക്കുകയാണെങ്കിൽ കെനിയ നാലാം സ്ഥാനത്തും ഉഗാണ്ട രണ്ടാമതും എത്തും.മാത്രമല്ല ഉഗാണ്ട ഏറെക്കുറെ യോഗ്യത ഉറപ്പിക്കുകയും ചെയ്യും

3.rwanda vs ഉഗാണ്ട..

കെനിയുമായിയുള്ള മത്സരം ഉഗാണ്ട വിജയിച്ചാൽ ഈ മത്സരം കൂടി വിജയിച്ചു അവർക്ക് ഔദ്യോഗികമായി യോഗ്യത സ്വന്തമാക്കാം.

4. കെനിയ vs സിമ്പാവേ..

കെനിയ ഉഗാണ്ട മത്സരത്തിൽ കെനിയ ജയിച്ചാൽ മാത്രമേ ഈ മത്സര ഫലത്തിന് പ്രസക്തിയൊള്ളു. അങ്ങനെയെങ്കിൽ കെനിയ ഈ മത്സരത്തിലേക്ക് വരുമ്പോൾ സിമ്പാവേക്ക് ആറും കെനിയക്ക് എട്ട് പോയിന്റുമുണ്ടാകും.ആര് വിജയം സ്വന്തമാക്കുന്നുവോ അവർ അടുത്ത റൗണ്ടിലേക്ക് മുന്നേറും. സിമ്പാവേയുടെ റൺ റേറ്റ് അത്രത്തോളം മികച്ചതായതാണ് കാരണം.

നമിബിയ നേരത്തെ തന്നെ ഈ യോഗ്യത റൗണ്ടിൽ ഒന്നാമതായി ലോകക്കപ്പ് യോഗ്യത സ്വന്തമാക്കിയിരുന്നു.ആര് ലോകക്കപ്പിന് യോഗ്യത സ്വന്തമാക്കും. എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ

Join our whatsapp group