രോഹിത് ശർമയുടെ ട്വന്റി ട്വന്റി ഭാവി എന്ത്??
രോഹിത് ശർമയുടെ ട്വന്റി ട്വന്റി ഭാവി എന്ത്
രോഹിത് ശർമയുടെ ഭാവി എന്ത്??
കഴിഞ്ഞ ദിവസമാണ് ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള പരമ്പരക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചത്.ഡിസംബർ 10 ന്നാണ് ദക്ഷിണ ആഫ്രിക്കന് പരമ്പര ആരംഭിക്കുന്നത്.മൂന്നു ട്വന്റി ട്വന്റിയും മൂന്നു ഏകദിനവും രണ്ട് ടെസ്റ്റും അടങ്ങുന്നതാണ് പരമ്പര..രോഹിത് ശർമ ട്വന്റി ട്വന്റി ടീമിലേക്ക് നായകനായി തിരകെ വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ ടീം പ്രഖ്യാപിച്ചപ്പോൾ രോഹിത് ടെസ്റ്റ് ടീമിൽ മാത്രമായി.ഇപ്പോൾ ലഭിക്കുന്ന സൂചനകൾ ഇങ്ങനെയാണ്. രോഹിത് ബി സി സി ഐ യോട് എത്രയും പെട്ടെന്ന് 2024 ട്വന്റി ട്വന്റി ലോകക്കപ്പ് ആര് നയിക്കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപെട്ടു. ബി സി സി ഐ രോഹിത് തന്നെ നയിക്കുമെന്ന് വ്യക്തമാക്കി.
2022 ട്വന്റി ട്വന്റി ലോകക്കപ്പിൽ രോഹിത്തിന് കീഴിൽ ഇന്ത്യ സെമി വരെ എത്തിയിരുന്നു. അതിന് ശേഷം രോഹിത് ട്വന്റി ട്വന്റി മത്സരങ്ങൾ ഇത് വരെ കളിച്ചിട്ടില്ല.2024 ൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമാണ് ടൂർണമെന്റ്.ജൂൺ 4 ന്ന് ആരംഭിക്കുന്ന ടൂർണമെന്റ് ജൂൺ 30 ന്ന് അവസാനിക്കും.
ഇപ്പോൾ നടക്കുന്ന ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പര കൂടാതെ ഈ കാലയളവിൽ 6 ട്വന്റി ട്വന്റി മാത്രമാണ് ഇന്ത്യ കളിക്കുക. ദക്ഷിണ ആഫ്രിക്കയിൽ വെച്ച് ദക്ഷിണ ആഫ്രിക്കക്കെതിരെ മൂന്നും അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയിൽ വെച്ച് രണ്ടും ട്വന്റി ട്വന്റിയാണ് ഇന്ത്യ കളിക്കുക.ഇതിൽ ദക്ഷിണ ആഫ്രിക്കക്കെതിരെ ട്വന്റി ട്വന്റി പരമ്പരയിൽ നിന്ന് രോഹിത്തിന് വിശ്രമം നൽകിയിട്ടുണ്ട്. എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.