ഈ പ്രവണത ശെരിയാണോ!!, ഹാർദിക്കിനെ കൂകി മുംബൈ ആരാധകർ..
ഈ പ്രവണത ശെരിയാണോ!!, ഹാർദിക്കിനെ കൂകി മുംബൈ ആരാധകർ..
ഈ പ്രവണത ശെരിയാണോ!!, ഹാർദിക്കിനെ കൂകി മുംബൈ ആരാധകർ..
ഹാർദിക് പാന്ധ്യ ഇത്തരത്തില്ലുള്ള നിമിഷങ്ങളിലൂടെ കടന്ന് പോകേണ്ടയാളാണോ. മുംബൈ ഇന്ത്യൻസ് നേടിയ അഞ്ചു കിരീടങ്ങളിൽ നാലിലും മികച്ച പങ്ക് വെച്ച പ്രധാനി. ഗുജറാത്തിൽ പോയി രണ്ട് സീസണുകളിൽ നിന്ന് ഒരു കിരീടവും ഒരു റണ്ണർ അപ്പും. ഒരു ഇന്റർവ്യൂവിൽ മുംബൈ ഇന്ത്യൻസ് സ്റ്റാർസിനെ മേടിക്കുകയാണ് അവർ ഉണ്ടാക്കുന്നില്ല എന്ന് പറഞ്ഞത് മാത്രമാണോ ഇവൻ ചെയ്ത തെറ്റ്.
ഇവിടെ രോഹിത്തിന് അപ്പുറത്തേക്ക് മുംബൈ ഇന്ത്യൻസ് ചിന്തിച്ചു തുടങ്ങിയ സാഹചര്യത്തിൽ ഏറ്റവും മികച്ച ചോയ്സ് തന്നെയായിരുന്നു ഹാർദിക് പാന്ധ്യ. ഇതിനോടകം ഐ പി എല്ലിന്റെ എല്ലാ മേഖലയിലും കഴിവ് തെളിയിച്ച പ്രതിഭ. മുംബൈ ഇന്ത്യൻസിന്റെ പടികൾ രോഹിത്ത് ഇറങ്ങുമ്പോൾ ബാറ്റൺ കൈ മാറാൻ എന്ത് കൊണ്ടും യോഗ്യനായ ഒരുത്തൻ.പറഞ്ഞു വരുന്നത് ഹാർദിക്കിന് കിട്ടുന്നത് അനാവശ്യമായ ഹെയ്‌റ്റ് ആണെന്ന് തന്നെയാണ്.
സ്വന്തം ഹോം ഗ്രൗണ്ടിൽ കൂകൽ ഏകപെട്ട ഒരു നായകൻ ഐ പി എൽ ചരിത്രത്തിൽ കാണില്ല. മുംബൈ ഇന്ത്യൻസ് മാനേജ്മെന്റാണ് ഈ പ്രശ്നങൾക്ക് എല്ലാം കാരണം.ഹാർദിക്കിനെ ഈ സീസണിൽ അല്ലായിരുന്നു മുംബൈയിലേക്ക് എത്തിക്കേണ്ടത്. അടുത്ത മെഗാ ലേലത്തിൽ താരത്തെ ടീമിൽ എത്തിക്കാമായിരുന്നു.
അന്ന് വിളിച്ചിരുനെകിലും ഹാർദിക് മുംബൈയിലേക്ക് തന്നെ തിരകെ എത്തിയേനെ. ഈ പ്രശ്നങ്ങളിൽ ഒന്നും മുംബൈ മാനേജ്മെന്റോ രോഹിത്തോ ഹാർദിക്കോ പരസ്യമായ പ്രസ്ഥാവകൾ ഇറക്കിയില്ലെങ്കിൽ ഒരു പക്ഷെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമുകളിൽ ഒന്നിന് ഉന്മൂല നാശം സംഭവിക്കാൻ വരെ സാധ്യതകളുണ്ട്.
രോഹിത് പരസ്യമായി ഹാർദിക്കിനെ പിന്തുണച്ചു വന്നാലേ ഈ പ്രശ്നങ്ങൾക്ക് ഇവിടെ അവസാനം ഉണ്ടാവുകയൊള്ളു.ഹാർദിക് നായക സ്ഥാനം ചോദിച്ചതിൽ തെറ്റ് ഒന്നുമില്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഹാർദിക് ഒരു ടീമിന്റെ മികച്ച നായകനായിരുന്നു എന്നത് കൂടി ഓർക്കുമ്പോൾ..
ഹാർദിക്കിനെ കൂകി വിളിക്കുന്നവർക്ക് പല കാരണങ്ങളും ഉണ്ടാകും.എന്നാൽ സ്വന്തം ഹോം ഗ്രൗണ്ടിൽ പോലും കൂകി വിളിക്കുക എന്നത് തീർത്തും മോശവും അങ്ങേയറ്റം അപലയീനവുമാണ്.