ഐ പി എൽ കളിക്കാൻ പന്തിന് Noc ലഭിച്ചു

ഐ പി എൽ കളിക്കാൻ പന്തിന് Noc ലഭിച്ചു

ഐ പി എൽ കളിക്കാൻ പന്തിന് Noc ലഭിച്ചു
Pic credit (X)

ഐ പി എൽ കളിക്കാൻ പന്തിന് Noc ലഭിച്ചു..

കാത്തിരുപ്പുകൾക്ക് വിരാമം. ഇന്ത്യൻ പ്രീമിയർ ലീഗിലെ 16 മത്തെ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകൻ റിഷാബ് പന്ത് കളിക്കാൻ ഇറങ്ങും. നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി പന്തിന് NOC നൽകി കഴിഞ്ഞു. പന്ത് തന്നെയാകും ഡൽഹിയേ നയിക്കുക.

താരം കീപ് ചെയ്യുമോ ഇല്ലയോ എന്ന് ഉറപ്പില്ല. എന്നാൽ ലഭിക്കുന്ന സൂചനകൾ പ്രകാരം മുഴുനീള വിക്കറ്റ് കീപ്പറായി തന്നെ താരം ഐ പി എല്ലിൽ കളിക്കും. താരം കായികക്ഷമത വീണ്ടു എടുത്ത് കളിക്കളത്തിലേക്ക് തിരകെ വരുന്നതിന്റെ സന്തോഷത്തിലാണ് ക്രിക്കറ്റ്‌ ആരാധകർ.2022 ലെ ന്യൂ ഇയർ രാത്രിയിലാണ് താരത്തിന് അപകടം ഉണ്ടാവുന്നത്.

കാർ അപകടത്തിൽ പെട്ട അദ്ദേഹം മെല്ലെ ജീവിതത്തിലേക്ക് തിരകെ വരുകയായിരുന്നു. മികച്ച ചികിത്സ സൗകര്യങ്ങൾ തന്നെയാണ് ബി സി സി ഐ പന്തിന് വേണ്ടി നൽകിയത്. അത് കൊണ്ട് തന്നെ പന്തിന്റെ തിരിച്ചു വരവ് വളരെ പെട്ടെന്നായി. ഇന്ത്യൻ പ്രീമിയർ ലീഗിൽ 2016 മുതൽ പന്ത് ഡൽഹിയുടെ താരമാണ്.

2021 സീസണിലാണ് പന്ത് ഡൽഹി നായക സ്ഥാനം ഏറ്റെടുത്തത്. അയ്യർക്ക് പരിക്ക് ഏറ്റത്തിനെ തുടർന്നാണ് അദ്ദേഹം നായക സ്ഥാനം ഏറ്റെടുത്തത്. തുടർന്ന് പന്തിന് ഡൽഹിയേ പ്ലേ ഓഫീലേക്ക് നയിക്കാനും സാധിച്ചിരുന്നു.16 മത്തെ ഐ പി എൽ സീസണിലെ ഡൽഹിയുടെ ആദ്യത്തെ മത്സരം മാർച്ച്‌ 23 ന്ന് പഞ്ചാബ് കിങ്സിനെതിരെയാണ്.

Join our whatsapp group