എന്ത് കൊണ്ട് വിൽ ജാക്സിന് ബാംഗ്ലൂർ അവസരം നൽകുന്നില്ല..
എന്ത് കൊണ്ട് വിൽ ജാക്സിന് ബാംഗ്ലൂർ അവസരം നൽകുന്നില്ല..
എന്ത് കൊണ്ട് വിൽ ജാക്സിന് ബാംഗ്ലൂർ അവസരം നൽകുന്നില്ല..
നിലവിൽ വളരെ മോശം ഫോമിലാണ് ബാംഗ്ലൂർ. കോഹ്ലി ഒഴിച്ച് മറ്റൊരു ബാറ്റർപോലും ഫോമിലേക്ക് എത്തിയിട്ടില്ല. മാത്രമല്ല ബൗളേർമാർ ആരും തന്നെ ഫോമിലല്ല.വളരെ പതിഞ്ഞ താളത്തിലുള്ള തുടക്കമാണ് ബാംഗ്ലൂറിന് ലഭിക്കുന്നത്.
മാത്രമല്ല നല്ലൊരു സ്പിന്നർ കൂടി അവർക്ക് ആവശ്യമാണെന്ന് തോന്നിട്ടുണ്ട്. ഈ പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം വിൽ ജാക്സിന് നൽകാൻ കഴിയുമെന്ന് തോന്നുന്നു. മികച്ച ഒരു ഓൾ റൗണ്ടർ താരമാണ് അദ്ദേഹം. പവർപ്ലേകളിൽ കത്തികയറാൻ കഴിയുന്ന താരം എന്നത് ഇതിനോടകം പല ടൂർണമെന്റിൽ അദ്ദേഹം തെളിയിച്ചതുമാണ്.
മാത്രമല്ല നല്ല ക്വാളിറ്റി സ്പിന്നും അദ്ദേഹത്തിന്റെ പക്കലുണ്ടെന്നാണ് എന്റെ പക്ഷം. ഫാഫോ കോഹ്ലിയോ മൂന്നാമത്തെ സ്ഥാനത്തേക്ക് ഇറങ്ങുക. ഗ്രീനിനെ പ്ലേ ഇലവണിൽ നിന്ന് മാറ്റുക. ശേഷം വിൽ ജാക്ക്സിനെ ഓപ്പനർ ആക്കിയാൽ ബാംഗ്ലൂറിന് ഗുണം ചെയ്യാൻ സാധ്യതകൾ ഏറെയാണ്.മറ്റൊരു വിദൂര സാധ്യത നായക സ്ഥാനം ഫാഫിൽ നിന്ന് മാറ്റി ഫാഫിനെ ഒഴിവാക്കി ജാക്സിനെ ടീമിൽ ഉൾപെടുത്തുക എന്നതാണ്.
അല്ലെങ്കിൽ ഒരു മുഴുവൻ ഇന്ത്യൻ ബൌളിംഗ് നിര അണിനിരത്തി ജാക്ക്സിനെ ടീമിലേക്ക് ഉൾപെടുത്തുക. ജാക്ക്സിന് ഈ ടീമിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം. എന്താണ് നിങ്ങളുടെ അഭിപ്രായം.