ഡൽഹിക്ക് കഷ്ട്ടകാലം മാറുന്നില്ല, സൂപ്പർ താരത്തിന് ഇനിയും മത്സരങ്ങൾ നഷ്ടമാകും ..
ഡൽഹിക്ക് കഷ്ട്ടകാലം മാറുന്നില്ല, സൂപ്പർ താരത്തിന് ഇനിയും മത്സരങ്ങൾ നഷ്ടമാകും ..
ഡൽഹിക്ക് കഷ്ട്ടകാലം മാറുന്നില്ല, സൂപ്പർ താരത്തിന് ഇനിയും മത്സരങ്ങൾ നഷ്ടമാകും ..
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17 മത്തെ സീസണിൽ ഡൽഹിക്ക് കാര്യങ്ങൾ അത്ര സുഖകരമല്ല.നിലവിൽ പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് ഡൽഹി.4 മത്സരങ്ങൾ അവർ ഇത് വരെ കളിച്ചു. അതിൽ ഒരെണ്ണം മാത്രമേ വിജയിക്കാൻ സാധിച്ചിട്ടുള്ളു.
കൂടാതെ നായകൻ റിഷബ് പന്ത് വിലക്കിന്റെ അരികിലാണ്. ഇതിനോടകം തന്നെ രണ്ട് തവണ സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഡൽഹി ശിക്ഷിക്കപെട്ട് കഴിഞ്ഞു. ഇനി ഒരു മത്സരം കൂടി കുറഞ്ഞ ഓവർ നിരക്ക് വന്നാൽ പന്തിന് ഒരു മത്സരം നഷ്ടമാകും. എന്നാൽ ഇപ്പോൾ ഡൽഹിക്ക് വലിയ ഒരു തിരിച്ചടി ഏറ്റിരിക്കുകയാണ്.
ഡൽഹി ക്യാപിറ്റൽസ് സൂപ്പർ താരം കുൽദീപ് യാദവിന് പരിക്ക് ഏറ്റിരിക്കുകയാണ്.ഈ പരിക്ക് അത്ര സാരമുള്ളതലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ എസ് പി എൻ ക്രിക്ഇൻഫോയാണ് ഈ വാർത്ത പുറത്ത് വിട്ടത്.എന്നാൽ താരത്തിന് ഇനിയും മത്സരങ്ങൾ നഷ്ടമാകുമെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
ഒരു മുൻകരുതൽ എന്നവണമാണ് താരത്തിന് ഈ മത്സരങ്ങളിൽ വിശ്രമം നൽകുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും താരം കളിച്ചിട്ടില്ല.ഗ്രോയിനിലാണ് താരത്തിന് പരിക്ക്.താരം എന്ന് കളിക്കുമെന്ന് ഒരു സൂചനയും നൽകാൻ സാധിക്കുകയില്ലെന്നും ക്രിക്ഇൻഫോയുടെ ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കുൽദീപിന്റെ അഭാവം ഡൽഹിക്ക് എങ്ങനെ തിരിച്ചടിയാകും. എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ.