കൊൽക്കത്ത മത്സരം ശേഷം ഡൽഹി ക്യാപിറ്റൽസ് താരങ്ങൾക്ക് മുഴുവൻ പിഴ, കാരണം ഇതാണ്..
കൊൽക്കത്ത മത്സരം ശേഷം ഡൽഹി ക്യാപിറ്റൽസ് താരങ്ങൾക്ക് മുഴുവൻ പിഴ, കാരണം ഇതാണ്..
കൊൽക്കത്ത മത്സരം ശേഷം ഡൽഹി ക്യാപിറ്റൽസ് താരങ്ങൾക്ക് മുഴുവൻ പിഴ, കാരണം ഇതാണ്..
ഇന്ത്യൻ പ്രീമിയർ ലീഗിൽ 17 മത്തെ സീസണിൽ ഡൽഹി ക്യാപിറ്റൽസ് തപ്പി തടയുകയാണ്.4 മത്സരങ്ങൾ കളിച്ചതിൽ ഇത് വരെ ഒറ്റ മത്സരം മാത്രമാണ് വിജയിച്ചിട്ടുള്ളു. ഇന്നലെ കൊൽക്കത്തക്കെതിരെ വമ്പൻ തോൽവിയും അവർ ഏറ്റുവാങ്ങി.106 റൺസിനായിരുന്നു ഈ തോൽവി.
ഇപ്പോൾ ഈ തോൽവിക്ക് പിന്നാലെ മറ്റൊരു തിരിച്ചടി കൂടി ഡൽഹി താരങ്ങൾ ഏറ്റിരിക്കുകയാണ്.കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഡൽഹി ക്യാപിറ്റൽസ് താരങ്ങൾക്ക് പിഴ ചുമത്തിയിരിക്കുകയാണ്. മത്സരത്തിൽ പങ്ക് എടുത്ത എല്ലാ താരങ്ങളും ഈ പിഴ നൽകേണ്ടി വരും. ഇമ്പാട്ട് സബും ഇതിൽ ഉൾപെടും.
നായകൻ പന്തിന് 24 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ചെന്നൈക്കെതിരെയുള്ള മത്സരത്തിലും കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പന്തിന് പിഴ ലഭിച്ചിരുന്നു. അന്ന് 12 ലക്ഷം രൂപയാണ് പിഴ വിധിച്ചത്.ഒരു മത്സരം കൂടി കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ വിധിച്ചാൽ പന്തിന് ഒരു മത്സരം നഷ്ടമാകും.
മറ്റു താരങ്ങൾക്ക് 6 ലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ ആണ് പിഴയായി വിധിച്ചിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിന്റെ അടുത്ത മത്സരം ഞായറാഴ്ച മുംബൈക്കെതിരെയാണ്. എന്താണ് ഇതിനെ പറ്റി നിങ്ങളുടെ അഭിപ്രായം..