രഘുവൻഷിയും പ്രശംസ അർഹിക്കുന്നുണ്ട്..

രഘുവൻഷിയും പ്രശംസ അർഹിക്കുന്നുണ്ട്..

രഘുവൻഷിയും പ്രശംസ അർഹിക്കുന്നുണ്ട്..
Pic credit (X)

രഘുവൻഷിയും പ്രശംസ അർഹിക്കുന്നുണ്ട്..രഘുവൻഷിയും പ്രശംസ അർഹിക്കുന്നുണ്ട്..

സുനിൽ നരേൻ തകർത്തു പെയ്യുകയാണ്. പവർപ്ലേകളിൽ കൊൽക്കത്തക്ക് വേണ്ടി നരേൻ കൂറ്റൻ സിക്സറുകൾ പായിക്കുകയാണ്. സാൾട്ട് പുറത്തായപ്പോളാണ് നരേൻ കൂട്ടായി ആംഗ്രിഷ് രഘുവൻഷി എന്നാ 18 വയസുകാരൻ എത്തിയത്.യഷ് ദല്ലിന്റെ കീഴിൽ 2022 അണ്ടർ -19 ലോകക്കപ്പ് സ്വന്തമാക്കിയ ടീമിലെ ഓപ്പനറായിരുന്നു അദ്ദേഹം.

ആദ്യം നരേൻ ഒപ്പം മികച്ച ഒരു കൂട്ടുകെട്ട്. മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന നരേൻ സിംഗിളുകൾ നേടി സ്ട്രൈക്ക് നേടി കൊടുക്കുന്നു.നരേൻ ബൗണ്ടറി കണ്ടെത്താൻ വിഷമിച്ച ചുരുക്കം സാഹചര്യങ്ങളിൽ ബൗണ്ടറി നേടുന്നു. ഒടുവിൽ ക്ലാസ്സും മാസ്സും ചേർത്ത് ഇണക്കിയ ഒരു ഫിഫ്റ്റി സ്വന്തമാക്കുന്നു.

27 പന്തിൽ 54 റൺസ്സുമായി അദ്ദേഹം മടങ്ങുന്നു.5 ഫോറും മൂന്നു സിക്സുമാണ് ആ ഇന്നിങ്സിൽ ഉണ്ടായിരുന്നത്. നരേന്റെ ഇന്നിങ്സ് കാലങ്ങളോളം വാഴ്ത്തപെടും. എന്നാൽ അത്രമേൽ നരേൻ പിന്തുണച്ചു രഘുവനഷി സ്വന്തമാക്കിയ ഈ ഫിഫ്റ്റിയും പാടി പുകഴ്ത്തേണ്ടത് തന്നെയാണ്.

ഒരിക്കൽ കൂടി വിരാട് കോഹ്ലിയുടെ ആ ഇന്റർവ്യൂ ഓർമപ്പെടുത്തുകയാണ്. ഐ പി എല്ലിനെ ഒരൊറ്റ വാചകത്തിൽ എങ്ങനെ താൻ വിശേഷിപ്പിക്കും എന്നതിന് കോഹ്ലി പറഞ്ഞ ആ വാക്കുകൾ ഇങ്ങനെയായിരുന്നു.

"Unleashing the Young talent"..

Yes, Another talent is Unleashed