മയങ്ക് യാദവ് എന്ന് 21 കാരൻ വരവ് അറിയിച്ച രാത്രി..
മയങ്ക് യാദവ് എന്ന് 21 കാരൻ വരവ് അറിയിച്ച രാത്രി..
വിരാട് കോഹ്ലിയോട് ഒരിക്കൽ ഒരു ഇന്റർവ്യൂർ ഇങ്ങനെ ചോദിക്കുകയുണ്ടായി.
"ഇന്ത്യൻ പ്രീമിയർ ലീഗിനെ ഒറ്റ വാചകത്തിൽ വിശേഷിപ്പിക്കാൻ പറഞ്ഞാൽ എങ്ങനെ വിശേഷിപ്പിക്കുമെന്ന്.".
അതിന് കോഹ്ലി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
"Unleashing the young talent".
അതായത് യുവ പ്രതിഭകളെ പുറത്തെടുക്കുന്ന ടൂർണമെന്റ്..
സാക്ഷാൽ രവീന്ദ്ര ജഡേജ മുതൽ ഉമ്രാൻ മാലിക് വരെ ഇത്തരത്തിൽ ഐ പി എല്ലിലുടെ ക്രിക്കറ്റ് പ്രേമികൾ അറിഞ്ഞ പ്രതിഭകളാണ്.
ഇവർ എല്ലാരും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വെച് തന്നെയാണ് മികവിന്റെ മികവിലേക്ക് എത്തുന്നത്. എന്നാൽ അവരുടെ കഴിവ് ക്രിക്കറ്റ് ആരാധകർ അറിയുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് പോലെയുള്ള ലോകം മൊത്തം പ്രേഷകരുള്ള ടൂർണമെന്റിലൂടെ തന്നെയാവും. ഈ സീസണിലും സ്ഥിതി വിത്യാസത്തമല്ല.കൊൽക്കത്ത യുവ പേസർ ഹർഷിത് രാണ മികച്ച പ്രകടനം പുറത്തെടുത്തു കൊണ്ടിരിക്കുകയാണ്.
എന്നാൽ ലക്ക്നൗ പഞ്ചാബ് കിങ്‌സ് മത്സരത്തിൽ ഒരു യുവ പേസർ കൂടി മികവിലേക് ഉയർന്നിരിക്കുകയാണ്. ക്രിക്കറ്റ് ആരാധകർ എല്ലാം ഒരു പോലെ ഇന്നത്തെ ദിവസം ആ യുവ പേസറേ ആഘോഷിക്കുമെന്ന് ഉറപ്പാണ്.150 വേഗതയിൽ പന്ത് എറിയുന്ന മയങ്ക് യാദവിനെ പറ്റിയാണ് പറഞ്ഞു വരുന്നത്.പത്തു വിക്കറ്റിന് പഞ്ചാബ് ജയിക്കുമെന്ന് കരുതിയ നിമിഷം.
കൃത്യമായി ലൈനിലും ലെങ്ത്തിലും മയങ്ക് പന്ത് എറിയുകയാണ്. 155.8 എന്ന് വേഗതയിൽ വരെ ഒരു വേള എത്തി. ഈ വേഗതക്കും തന്റെ കൃത്യതക്കും അദ്ദേഹത്തിന് അർഹിച്ച അംഗീകാരം ബെയർസ്സ്റ്റോയുടെ വിക്കറ്റിലൂടെ ലഭിക്കുകയും ചെയ്തു. തുടർന്ന് തന്റെ പ്രബ്സിമ്രാനും ജിതേഷ് അദ്ദേഹത്തിന് മുന്നിൽ വീണു.4 ഓവറിൽ 24 റൺസ് മാത്രം വിട്ട് കൊടുത്തു മൂന്നു വിക്കറ്റ്.
ഇദ്ദേഹത്തിന്റെ പ്രകടനത്തേ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്.