റസ്സൽ ഷോയിന്റെ ഇടയിലെ നടരാജ മാജിക്..
റസ്സൽ ഷോയിന്റെ ഇടയിലെ നടരാജ മാജിക്..
റസ്സൽ ഷോയിന്റെ ഇടയിലെ നടരാജ മാജിക്..
ഇന്ത്യൻ പ്രീമിയർ ലീഗിലെ 17 മത്തെ സീസണിലെ മൂന്നാമത്തെ മത്സരത്തിൽ ഹൈദരാബാദും കൊൽക്കത്തയും തമ്മിൽ ഏറ്റുമുട്ടുകയാണ്. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയുടെ തുടക്കം പിഴച്ചു. എന്നാൽ റസ്സൽ ഷോയിൽ സ്കോർ 200 കടന്നു.20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് കൊൽക്കത്ത സ്വന്തമാക്കിയത്.
25 പന്തിൽ 64 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.7 കൂറ്റൻ സിക്സറും മൂന്നു ഫോറും അദ്ദേഹം സ്വന്തമാക്കി. എന്നാൽ റസ്സൽ ഷോക്ക് ഇടയിൽ മികച്ച നിന്ന് ബൗളേർ നടരാജനായിരുന്നു.തന്റെ 4 ഓവറിൽ 32 റൺസ് വിട്ട് കൊടുത്തു മൂന്നു വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്.
ഇന്നിങ്സിന്റെ അവസാന ഓവറിൽ റിങ്കുവിനെ പുറത്താക്കാനും റസ്സലിനെ നിശബ്ദമാക്കാനും അദ്ദേഹത്തിന് സാധിച്ചു.മാത്രമല്ല കൊൽക്കത്ത നൈറ്റ് റൈഡർസ് നായകനെയും വെങ്കട്ടശിനെയും തന്റെ ആദ്യത്തെ ഓവറിൽ തന്നെ അദ്ദേഹം പുറത്താക്കി.ഇന്നിങ്സിന്റെ അവസാന ഓവറിൽ വെറും 8 റൺസ് മാത്രമാണ് അദ്ദേഹം വിട്ട് കൊടുത്തതും.
മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിൽ 50 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. നടരാജന്റെ ഈ പ്രകടനത്തേ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്.