ഇംഗ്ലീഷ് ജനതയുടെ സ്വപ്നം നിറവേറ്റിയ നായകൻ

ഇംഗ്ലീഷ് ജനതയുടെ സ്വപ്നം നിറവേറ്റിയ നായകൻ

ഇംഗ്ലീഷ് ജനതയുടെ സ്വപ്നം നിറവേറ്റിയ നായകൻ

വർഷം 2015, ക്രിക്കറ്റിന്റെ തറവാട്ടുകാർ ലോകകപ്പിന്റെ പ്രഥമ റൗണ്ടിൽ അപ്രതീക്ഷിതമായി പുറത്താവുകയാണ്. വമ്പൻ താര നിരയുമായി വന്ന ഒരു സംഘം ഒന്നുമല്ലാതെ സ്കോട്ട്ലാൻഡിനും അഫ്‌ഘാനിസ്ഥാനും ഒപ്പം പിൻ നിരയിൽ എവിടെയോ ടൂർണമെന്റ് അവസാനിപ്പിച്ചു . ഒരു മാറ്റം തങ്ങൾക്കും അനിവാര്യമാണെന്ന് ഇംഗ്ലീഷ് ജനത തിരിച്ചു അറിയുകയാണ്.

ക്രിക്കറ്റ്‌ തലക്ക് പിടിച്ച സമയമായിരുന്നു അത്. ലോകത്തിലെ ഏത് മൂലയിലെ മത്സരവും അന്ന് ഞാൻ കാണുമായിരുന്നു. ആ പരമ്പരയും  അത് പോലെ  വീക്ഷിക്കാൻ ഇരുന്നതാണ് . ഏകദിന ക്രിക്കറ്റിലെ സകൽപ്പങ്ങളെ തുടച്ചു വാർത്ത ഇംഗ്ലണ്ടിന്റെ ആശ്വമേധത്തിന് തുടക്കമിട്ട പരമ്പരയായിരുന്നു അത്.

കിവിസായിരുന്നു ഇംഗ്ലണ്ടിന്റെ എതിരാളികൾ. ആദ്യ ഏകദിനത്തിലെ ആദ്യ പന്തിൽ തന്നെ നവചരിതം കുറിക്കാൻ ഇറങ്ങിയ ഇംഗ്ലീഷ് ജനതക്ക്‌ ആദ്യ വിക്കറ്റ് നഷ്ടമാകുന്നു. വിൻഡിസിന്റെ പാതയിലേക്കോ ഇംഗ്ലണ്ട് കൂപ്പ് കുത്തുന്നത്!.ഒരിക്കൽ നഷ്ടപെട്ട പ്രതാപം തിരകെ പിടിക്കാൻ കഷ്ട്ടപെടുന്ന പാകിസ്ഥാനോ ലങ്കയോ ആയി മാറുകയാണോ ഇംഗ്ലണ്ട്!. ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിൽ മാറി മറിഞ്ഞു.

പക്ഷെ, എന്റെ ചോദ്യങ്ങൾക്കുള്ള ആയുസ്സ് വെറും 50 ഓവർ മാത്രമായിരുന്നു. അന്ന് ഇംഗ്ലണ്ട് തങ്ങളുടെ ഇന്നിങ്സ് അവസാനിപ്പിച്ചത് തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ 400 റൺസ് സ്കോർ ചെയ്തു കൊണ്ടായിരുന്നു.അതെ, അവിടെ മുതൽ മോർഗൻ എന്നാ നായകൻ കീഴിൽ ക്രിക്കറ്റിന്റെ തറവാട്ടുകാർ ഏകദിനം ക്രിക്കറ്റ്‌ ഭരിക്കാൻ ആരംഭിക്കുകയായിരുന്നു.

ഇംഗ്ലണ്ട് ഏകദിനം കളിക്കാൻ ഇറങ്ങിയാൽ അവിടെ റൺ മഴ പെയ്തുകൊണ്ടിരുന്നു.300 കളും വെല്ലോപ്പഴേക്കെ ഏകദിനത്തിൽ കണി കാണാൻ കിട്ടുന്ന 400 കളും മോർഗന്റെ കീഴിൽ ഇംഗ്ലണ്ട് സ്ഥിരം കീഴടക്കി.

ആദ്യമായി ഇംഗ്ലണ്ട് ഒരു ടൂർണമെന്റിൽ ഫേവറിട്ടുകളായി എത്തുന്നത് മോർഗന്റെ കീഴിലാണ് എന്ന്  കേട്ടിട്ടുണ്ട്. സത്യമാണോ എന്ന് അറിയില്ല. സത്യമാവാതെയിരിക്കാനും തരമില്ല. കാരണം അത്രക്ക് മനോഹരമായിരുന്നു സായിപ്പമാരുടെ കളി.

126 മത്സരങ്ങൾ,77 വിജയം 40 തോൽവി. എല്ലാത്തിനും ഉപരി ക്രിക്കറ്റിന്റെ തറവാട്ടിൽ കിവിസിനെ കീഴടക്കിയ ആ വിശ്വകിരീട വിജയം. ഇത് എല്ലാം അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി കരിയറിലെ തിളക്കമാർന്ന  നേട്ടങ്ങളാണ്.

ധോനിയെ പോലെയോ പോണ്ടിങ്ങിനെ പോലെയോ ആയിരുന്നില്ല അയാൾ. ഇരുവരും നടത്തിയ വിപ്ലവാതകമായ തീരുമാനങ്ങൾ അയാളുടെ പക്കൽ ഉണ്ടായിരുന്നോ എന്ന് എനിക്ക് ഉറപ്പില്ല. പക്ഷെ ഒന്നുണ്ട് നിങ്ങൾ നായകനായതിന് ശേഷം ഇംഗ്ലണ്ടിന്റെ കളികൾ ഞാൻ വല്ലാതെ ആസ്വദിച്ചിരുന്നു. നിങ്ങളിലെ ഇടം കയ്യൻ ബാറ്റസ്മാനെയും

ഈ ഓർമ്മക്കുറിപ്പ് ഒരിക്കൽ പൂർണമല്ല.നിങ്ങളിലെ ബാറ്റസ്മാന്റെയോ ക്യാപ്റ്റന്റെയോ ഒരു അംശം പോലും ഞാൻ ഇവിടെ കുറിച്ചു കാണില്ല.തുടരെ ബാറ്റിങ്ങിൽ പരാജയപ്പെട്ടപ്പോഴും വിശ്വ വേദിയിൽ ടീം ആവശ്യപെട്ടാൽ പകരക്കാരന്റെ ബെഞ്ചിലേക്ക് താൻ മാറാൻ തയ്യാറാണെന്ന് നിങ്ങൾ പ്രഖ്യാപിച്ചപ്പോൾ നിങ്ങളോടുള്ള ബഹുമാനം വർധിക്കുകയായിരുന്നു. നിങ്ങളിലെ ക്യാപ്റ്റനെയും കളിക്കാരനെയും ഞാൻ എത്രത്തോളം ഇഷ്ടപെട്ടിരുന്നു എന്നറിയില്ല. പക്ഷെ ഒന്നുണ്ട് നിങ്ങളാണ് നിങ്ങൾ തന്നെയാണ് ഇംഗ്ലീഷ് ജനത കണ്ട എക്കാലത്തെയും മികച്ച ഏകദിന ക്യാപ്റ്റൻ. വാക്കുകൾ അവസാനിപ്പിക്കുമ്പോൾ ഒരേ ഒരു നീറ്റൽ മാത്രമാണ് ഉള്ളിൽ ഇനി നിങ്ങൾ ഇല്ലാലോ എന്നാ നീറ്റൽ. എന്നാൽ ആ നീറ്റൽ അകറ്റാൻ നിങ്ങൾ എന്നാ നായകൻ നൽകിയ ഊർജത്താൽ ഉയിർത്തു എഴുനേറ്റ് ഇംഗ്ലണ്ടും നിങ്ങൾ സമ്മാനിച്ച നിമിഷങ്ങളും ഉണ്ട് എന്ന് ഓർത്തു ഞാൻ ആശ്വസിച്ചോളാം. .

#thankyoumorgan