ഗ്ലെൻ ഫിലിപ്സ് പ്രശംസിക്കപ്പെടേണ്ടതുണ്ട്!!

ഗ്ലെൻ ഫിലിപ്സ് പ്രശംസിക്കപ്പെടേണ്ടതുണ്ട്!!
(Pic credit :Twitter )

അന്താരാഷ്ട്ര ക്രിക്കറ്റിൽ കുറച്ചു നാളായി അത്ഭുതം സൃഷ്ടിക്കുന്ന താരമാണ് ന്യൂസിലാൻഡിന്റെ ഗ്ലെൻ ഫിലിപ്സ്. വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ വന്ന അദ്ദേഹം ഇന്ന് ലോക ക്രിക്കറ്റിലെ മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായി മാറി കഴിഞ്ഞു. ബാറ്റും, ബൗളും, ഫീൽഡും, കീപ്പും ചെയ്യാൻ കഴിയുന്ന ഓൾ റൗണ്ടർ.

ഈ ലോകക്കപ്പിൽ ബാറ്റ് കൊണ്ട് അത്ര മികവിലേക്ക് ഉയരാനുള്ള സാഹചര്യം അദ്ദേഹത്തിന് വന്നിട്ടിലെങ്കിലും ബൗൾ കൊണ്ട് കൃത്യമായ ബ്രേക്ക്‌ ത്രൂകൾ കിവികൾക്ക് നൽകുകയാണ് അദ്ദേഹം. ഓസ്ട്രേലിയക്ക് വേണ്ടി വാർണറും ഹെഡും പേര് കേട്ട കിവീസ് ബൗളേർമാരെ തച്ചു തകർക്കുമ്പോളാണ് ഫിലിപ്സ് തന്റെ ഗോൾഡൻ ആർമുമായി എത്തിയത്.

ആദ്യം തനിക്ക് തന്നെ റിട്ടേൺ ക്യാച്ച് നൽകി വാർണർ മടങ്ങി. തുടർന്ന് കൂറ്റൻ അടികൾ കൊണ്ട് വമ്പൻ സ്കോറിലേക്ക് കുതിച്ചു കൊണ്ടിരുന്ന ട്രാവിസ് ഹെഡിന്റെ കുറ്റി എടുക്കുന്നു. ഒടുവിൽ റൺസ് ഉയർത്താൻ ശ്രമിച്ച സ്മിത്തിനെ ബോൾട്ടിന്റെ കയ്യിൽ എത്തിക്കുന്നു.ഒടുവിൽ 10 ഓവറിൽ 37 റൺസ് മാത്രം വിട്ട് കൊടുത്തു കൊണ്ട് മൂന്നു വിക്കറ്റും സ്വന്തം പേരിൽ കുറിച്ചിരിക്കുന്നു.

Join our whatsapp group