പോണ്ടിങ്ങിനെ മറികടന്നു സച്ചിൻ ഒപ്പമെത്തി വാർണർ.
പോണ്ടിങ്ങിനെ മറികടന്നു സച്ചിൻ ഒപ്പമെത്തി വാർണർ.
അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ ചരിത്രത്തിൽ ഒരിക്കൽ പോലുമില്ലാത്ത രീതിയിലുള്ള മോശം തുടക്കമാണ് ഓസ്ട്രേലിയക്ക് നേരിടേണ്ടി വന്നത്. എന്നാൽ നിലവിൽ മികവിൽ നിന്ന് മികവിലേക്ക് ടീം ഉയരുകയാണ്. ഈ തിരിച്ചുവരവിൽ ഓസ്ട്രേലിയ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഡേവിഡ് വാർണറിനോടായിരിക്കും.
തുടർച്ചയായി രണ്ടാം ഏകദിന ലോകക്കപ്പ് സെഞ്ച്വറിയാണ് വാർണർ നെതർലാണ്ട്സിനെതിരെ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ ഓസ്ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. തന്റെ ലോകക്കപ്പ് കരിയറിലെ ആറാമത്തെ സെഞ്ച്വറിയാണ് അദ്ദേഹം നെതർലാണ്ട്സിനെതിരെ സ്വന്തമാക്കിയത്.
5 സെഞ്ച്വറി നേടിയേ റിക്കി പോണ്ടിങ്ങിനെയാണ് വാർണർ പിന്നിലാക്കിയത്. നിലവിൽ സച്ചിൻ ഒപ്പം ഏകദിന ലോകക്കപ്പ് സെഞ്ച്വറികളുടെ എണ്ണത്തിൽ വാർണർ രണ്ടാം സ്ഥാനം പങ്കിടുകയാണ്. ഏഴു സെഞ്ച്വറി നേടിയ രോഹിത് ശർമയാണ് ലിസ്റ്റിൽ ഒന്നാമത്.