ഡൽഹി അന്ന് തന്നെ നിലനിർത്തുമെന്ന് പറഞ്ഞിരുന്നു എന്ന് ഡി വില്ലേയർസ്.
ഡൽഹി അന്ന് തന്നെ നിലനിർത്തുമെന്ന് പറഞ്ഞിരുന്നു എന്ന് ഡി വില്ലേയർസ്.
ഡൽഹി അന്ന് തന്നെ നിലനിർത്തുമെന്ന് പറഞ്ഞിരുന്നു എന്ന് ഡി വില്ലേയർസ്..
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരമാണ് അബ്രഹാം ബെഞ്ചമിൻ ഡി വില്ലേയർസ്. ഒരു പക്ഷെ ദക്ഷിണ ആഫ്രിക്ക കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളും. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗോട്ട് സ്റ്റാറ്റസ് നേടിയെടുത്ത താരമാണ് അദ്ദേഹം.ഇതിന് എല്ലാം തുടക്കം ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിലേക്ക് എത്തിയതാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
വിരാട് കോഹ്ലിയുമായിട്ടുള്ള അദ്ദേഹത്തിന്റെ സൗഹൃദത്തെ പറ്റി വിവരിക്കേണ്ടതില്ലല്ലോ. എന്നാൽ ഡൽഹി ഡെയർഡെവിൾസ് (ഇന്നത്തെ ഡൽഹി ക്യാപിറ്റൽസ് ) തന്നെ നിലനിർത്താൻ തീരുമാനിച്ചതായിരുന്നുവെന്നും അദ്ദേഹം ഇപ്പോൾ പറയുന്നു.തന്റെ യു ട്യൂബ് ചാനൽ വഴിയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
2010 സീസണിൽ എന്നെ അവർ ഓഫീസിലേക്ക് വിളിപ്പിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു നിന്നെ ഞങ്ങൾ നിലനിർത്തുന്നു യുവ എ ബി ഡി വില്ലേയർസ്.അത് എന്നെ ഒരുപാട് ഞെട്ടിപ്പിച്ചു.എന്നാൽ രണ്ട് ആഴ്ച കഴിഞ്ഞു താൻ റിലീസ് ചെയ്യപ്പെട്ടു. എന്താണ് സംഭവിച്ചത് എന്ന് തനിക്ക് മനസിലായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡൽഹിക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ അദ്ദേഹം കാഴ്ചവെച്ചിരുന്നു. 2011 മെഗലേലത്തിൽ അദ്ദേഹത്തെ ടീമിൽ എത്തിച്ചതാണ് ബാംഗ്ലൂറിന്റെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നും. ബാംഗ്ലൂറിൽ എത്തിയതാണ് തന്റെ ജീവിതത്തിലെ വഴി തിരിവെന്നും അദ്ദേഹം പറഞ്ഞിട്ടുമുള്ളതാണ്.