രാജാവിനെ മറികടന്നു സുൽത്താൻ
ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയെന്ന റെക്കോർഡ് ഇനി നെയ്മറിനു സ്വന്തം. ഫുട്ബോൾ ഇതിഹാസമായ സാക്ഷാൽ പെലയുടെ റെക്കോർഡ് ആണ് നെയ്മർ മറികടന്നത്.ലോകകപ്പിലെ നിരാശജനകമായ പ്രകടനത്തിന് ശേഷം താത്കാലിക പരിശീലകനായ മെനെസിസിന് കീഴിൽ സൗഹൃദ മത്സരങ്ങളിൽ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.അവസാന രണ്ടു മത്സരങ്ങളിൽ സെനഗലിനോടും മൊറോക്കോയോടും തോറ്റാണ് ലോകകപ്പിന് ശേഷം ബ്രസീൽ തങ്ങളുടെ മത്സരങ്ങൾ പുനരാരംഭിച്ചത്.
എന്നാൽ ഇപ്പോൾ ബൊളീവിയയെ തകർത്തുകൊണ്ട് തങ്ങളുടെ പ്രതാപകലത്തേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് ബ്രസീൽ. പുതിയ മാനേജരായ ഫെർണാണ്ടോ ഡിനിസിനു കീഴിൽ 5-1 ആണ് ബൊളീവിയയെ ബ്രസീൽ തകർത്തത്.
നെയ്മറും റോഡ്രിഗോയും 2 ഗോളുകളും റഫിഞ്ഞ 1 ഗോളും ബ്രസീലിനു വേണ്ടി സ്വന്തമാക്കിയപ്പോൾ ബൊളീവിയയുടെ ആശ്വാസ ഗോൾ അബ്രെഗോയുടെ ബൂട്ടിൽ നിന്നുമാണ് പിറന്നത്.
നെയ്മർ തന്റെ ഇരട്ട ഗോളുകളോടെ ഫുട്ബോൾ രാജാവായ സാക്ഷാൽ പെലെയുടെ റെക്കോർഡാണ് മറികടന്നത്.92 മത്സരങ്ങളിൽ നിന്നും 77 ഗോളുകൾ നേടിയ പെലയുടെ റെക്കോർഡ് 125 മത്സരങ്ങളിൽ നിന്നും 79 ഗോളുകൾ നേടിയാണ് നെയ്മർ മറികടന്നത്.