വനിതാ ക്രിക്കറ്റ് ലോകകപ്പ് : വെസ്റ്റ് ഇൻഡീസിനെ തകര്ത്ത് പാകിസ്ഥാൻ
ഓഫ് സ്പിന്നർ നിദാ ദാർ 10 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ , ഇതുവരെ ലോകകപ്പിൽ വിജയിക്കാതിരുന്ന പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിന് ഉജ്ജ്വല വിജയം. 20 ഓവറായി ചുരുക്കിയ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് തിങ്കളാഴ്ച വെസ്റ്റ് ഇൻഡീസിനെ പാകിസ്ഥാൻ പരാജയപ്പെടുത്തിയത്.
സെമിഫൈനലിലെത്താനുള്ള വെസ്റ്റ് ഇൻഡീസിന്റെ പ്രതീക്ഷകൾക്ക് ഈ തോൽവി വൻ തിരിച്ചടി ആയി. സെഡൺ പാർക്കിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാന്റെ സ്പിൻ ബൗളർമാരുടെ മികച്ച പ്രകടനമാണ് വെസ്റ്റ് ഇൻഡീസിന്റെ നിർണായക മൽസരത്തിലെ തോൽവിക്ക് കാരണമായത്.
വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് മാത്രം നേടിയപ്പോൾ , ടൂർണമെന്റിലെ തന്റെ ആദ്യ ഇന്നിംഗ്സിൽ ഓപ്പണർ ആയി ഇറങ്ങിയ മുനീബ അലിയുടെ 43 പന്തിൽ 37 റൺസിന്റെ മികവിൽ പാകിസ്ഥാൻ ഏഴ് പന്തുകൾ ശേഷിക്കെ ആ സ്കോർ മറികടക്കുകയായിരുന്നു.
പാകിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മറൂഫ് 20,ഒമൈമ സൊഹൈൽ 22 റൺസും നേടി 33 റൺസിന്റെ അഭേദ്യമായ കൂട്ടുകെട്ടിൽ 13 വർഷത്തിന് ശേഷം ഒരു ലോകകപ്പിൽ പാകിസ്ഥാൻ വനിതാ ക്രിക്കെറ്റ് ടീം ആദ്യ വിജയം സ്വന്തമാക്കുകയായിരുന്നു.
"ഞങ്ങൾ ഈ വിജയം വളരെ ആഗ്രഹിച്ചിരുന്നു," പാകിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ പറഞ്ഞു. “ഞങ്ങൾ നന്നായി കളിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങൾക്കു ഇതുവരെ ഒരു മത്സരം പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല . ഇപ്പോൾ ഞങ്ങൾ മുന്നോട്ട് ചിന്തിക്കാനും ഞങ്ങളുടെ ശ്രമങ്ങളിൽ മുന്നോട്ട് പോകാനും ആഗ്രഹിക്കുന്നു."
നേരത്തെ ഹാമിൽടണിലെ മിക്കയിടത്തും പേമാരി പെയ്യുകയും ഔട്ട്ഫീൽഡിൽ ആഴത്തിലുള്ള വെള്ളക്കെട്ടുകൾ ഉണ്ടാവുകയും ചെയ്തു. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച മഴ ഒരു മണിക്കൂറിന് ശേഷമാണ് ശമിച്ചത്. ഗ്രൗണ്ട് സ്റ്റാഫ് ഗ്രൗണ്ട് ഉണക്കി 40 ഓവർ മത്സരം വൈകിട്ട് 7 മണിയോടെ ആരംഭിക്കുകയും ചെയ്തു.
പിച്ച് മൂടുകയും മഴയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തിരുന്നുവെങ്കിലും,സാഹചര്യങ്ങൾ ബാറ്റിങ്ങിന് വളരെ മോശമായിരുന്നു.
വെസ്റ്റ് ഇൻഡീസിന്റെ പവർ ഹിറ്റിംഗ് ആ സാഹചര്യങ്ങളാൽ പുറത്തെടുക്കാൻ അവർക്ക് സാധിച്ചില്ല. 35 പന്തിൽ അഞ്ച് ബൗണ്ടറികളോടെ 27 റൺസെടുത്ത ഓപ്പണർ ഡിയാന്ദ്ര ഡോട്ടിനേ പുറത്താക്കിയാണ് ദാറിന്റെ വിക്കറ്റ് നേട്ടം ആരംഭിച്ചത്.
മീഡിയം പേസർ ഡിയാന ബെയ്ഗ് എറിഞ്ഞ മൂന്നാമത്തെ ഓവറിൽ ഡോട്ടിൻ മൂന്ന് ബൗണ്ടറികൾ പറത്തി, നാല് ഓവർ അവസാനിക്കുമ്പോൾ വെസ്റ്റ് ഇൻഡീസ് 19-0 എന്ന നിലയിൽ ആയിരുന്നു. എന്നാൽ പിച്ചിലെ ടേൺ മുതലെടുത്ത് പാകിസ്ഥാൻ സ്പിന്നർമാർ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ വെസ്റ്റ് ഇൻഡീസിന്റെ സ്കോറിങ്ങിന്റെ വേഗത പതിയെ കുറയുകയായിരുന്നു.
വെസ്റ്റ് ഇൻഡീസിന്റെ വിക്കറ്റുകൾ തുടരെ തുടരെ നഷ്ടമായതും കൂടാതെ 16, 17 ഓവറുകളിൽ തുടർച്ചയായ മൂന്ന് വിക്കറ്റുകൾ നഷ്ടമായത് റൺസ് നേടുന്നതിൽ നിന്നും വെസ്റ്റ് ഇൻഡീസിനെ തടയുകയായിരുന്നു. 15 ഓവറിൽ 38-2 എന്ന നിലയിലായിരുന്നു അവർ, 13-ാം ഓവറിൽ ടീം 50 റൺസിലെത്തി. 15 ഓവർ പിന്നിട്ടപ്പോൾ 62-4 എന്ന നിലയിലായിരുന്നു.എന്നാൽ അവസാന അഞ്ച് ഓവറിൽ 27 റൺസ് മാത്രമേ അവർക്ക് നേടാൻ സാധിച്ചിരുന്നോള്ളൂ.
ഹെയ്ലി മാത്യൂസ് ആദ്യ ഓവർ മെയ്ഡൻ എറിഞ്ഞതോടെ വെസ്റ്റ് ഇൻഡീസിന്റെ പ്രതിരോധം പ്രതീക്ഷ നൽകുന്ന രീതിയിൽ ആരംഭിച്ചു.എന്നാൽ സിംഗിൾസിലൂടെ സ്ഥിരമായി റൺ റേറ്റ് നിലനിർത്താൻ പാക്കിസ്ഥാന് കഴിഞ്ഞു. കൂടുതൽ മൈഡിൻ ഒവറുകൾ ഉണ്ടാകാതിരുന്നതും, സർക്കിളിനുള്ളിൽ കൂടുതൽ ഫീൽഡെർമാരെ നിർത്തിയത് പാകിസ്ഥാന് സിംഗിൾസ് എടുക്കാൻ എളുപ്പമാക്കി തീർത്തു.ആറ് ബൗണ്ടറികൾ മാത്രമാണ് പാകിസ്ഥാന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നത്.
"110 മുതൽ 115 റൺസ് വരെ ആയിരുന്നു നല്ല ലക്ഷ്യം എന്ന് ഞാൻ മനസ്സിലാക്കി, വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ സ്റ്റാഫാനി ടെയ്ലർ പറഞ്ഞു. എന്തുകൊണ്ടോ ഞങ്ങൾക്ക് അതുവരെ എത്താൻ കഴിഞ്ഞില്ല."
"ഞങ്ങൾ ബംഗ്ലാദേശിനെതിരെ കളിക്കുമ്പോൾ സ്പിന്നർമാർ ഞങ്ങളെ അൽപ്പം വിഷമിപ്പിച്ചിരുന്നു, ഞങ്ങൾക്ക് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ കഴിഞ്ഞില്ല, ഇന്നത്തെ മത്സരത്തിലും അതുതന്നെ സംഭവിച്ചു."
മത്സരത്തിനിറങ്ങുന്നതിന് മുന്നേ തോൽവി അറിയാത്ത ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു വെസ്റ്റ് ഇൻഡീസ് . തിങ്കളാഴ്ചത്തെ തോൽവി സെമിഫൈനലിലെത്താനുള്ള അവരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയാവുകയും ഇന്ത്യ, ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നീ ടീമുകൾക്ക് ആദ്യ നാലിൽ ഇടംപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തു.
ചൊവ്വാഴ്ച ആദ്യ മൽസരത്തിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുംരണ്ടാം മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെയും നേരിടും .