ലോകക്കപ്പിന്റെ ചരിത്രതാളുകളിൽ ഒരിക്കൽ സുവർണലിപികളാൽ രേഖപെടുത്തിയ കെനിയുടെ 2003 ലോകക്കപ്പിന്റെ കഥ..
ലോകക്കപ്പുകളിലെ ചരിത്രങ്ങൾ വെറുതെ പരിശോധിക്കുകയായിരുന്നു. അപ്പോൾ 2003 ലോകക്കപ്പിലെ ഒരു സെമി ഫൈനൽ മത്സരം ശ്രദ്ധയിൽ പെട്ടു. ആ സെമി ഫൈനലിൽ ഇന്ത്യക്ക് എതിരാളികളായിരുന്നത് കെനിയ എന്നാ കൊച്ചു ആഫ്രിക്കൻ രാജ്യമാണ്.
ലോകക്കപ്പ് സെമി ഫൈനലിൽ എത്തിയെടുത്തു നിന്ന് ക്രിക്കറ്റിൽ നിന്ന് അകലങ്ങളിലേക്ക് മാഞ്ഞു പോയ ഒരു ടീം മാത്രമായി ഇന്ന് അവർ മാറി കഴിഞ്ഞു. ലോകക്കപ്പിന്റെ യോഗ്യത റൗണ്ടുകളിൽ പോലും അവർ കിതക്കുകയാണ്. നമുക്ക് തിരകെ നേരത്തെ പറഞ്ഞ സെമി ഫൈനലിലേക്ക് തന്നെ വരാം.കൗതുകമായ ആ സെമി ഫൈനൽ ഫിക്സചറിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒരു യാത്ര പോവാം.
1996 മുതൽ 2011 വരെയുള്ള ലോകക്കപ്പുകളിൽ കെനിയ പങ്ക് എടുത്തിട്ടുണ്ട്.5 ലോകക്കപ്പുകളിലായി ആറു വിജയങ്ങൾ മാത്രമാണ് കെനിയ സ്വന്തമാക്കിയത്.ഇതിൽ 6 ൽ 5 വിജയവും അവർ നേടിയത് 2003 ലോകക്കപ്പിലാണ്. അരങ്ങേറ്റ ലോകക്കപ്പിൽ തന്നെ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ചു കൊണ്ടാണ് അവർ തുടങ്ങിയത്.ഈ ഒരൊറ്റ വിജയം മാത്രം സ്വന്തം പേരിൽ കുറിച്ച് കൊണ്ട് 99 ലോകക്കപ്പിലേക്ക്. അവിടെയും ഒരു മത്സരം പോലും ജയിക്കാൻ കഴിഞ്ഞില്ല.
രണ്ട് ലോകക്കപ്പുകളിലായി ഒരൊറ്റ വിജയം മാത്രം സ്വന്തമാക്കിയ ടീമുമായിയാണ് 2003 ലോകക്കപ്പിന് സ്റ്റീവ് ടിക്കോള എന്നാ നായകൻ കെനിയുമായി എത്തുന്നത്.ആദ്യ മത്സരത്തിൽ തന്നെ ദക്ഷിണ ആഫ്രിക്കയോട് 10 വിക്കറ്റിന്റെ തോൽവി നേരിട്ടു.കാനഡയേ 4 വിക്കറ്റിന് തോൽപിച്ച കൊണ്ട് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ വിജയം സ്വന്തമാക്കി .ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്ത തോമസ് ഓഡോയായിരുന്നു താരം.അടുത്ത മത്സരത്തിൽ കെനിയക്കെതിരെ കളിക്കാൻ ന്യൂസിലാൻഡ് വിസ്സമ്മതിച്ചോടെ കെനിയ വിജയികളായി പ്രഖ്യാപിക്കപ്പെട്ടു.
തൊട്ട് അടുത്ത മത്സരം ശ്രീ ലങ്കക്കെതിരെ, ലോകക്കപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്ന് അവിടെ സംഭവിക്കുകയാണ്.211 റൺസ് എന്നാ താരതമ്യേന കുറഞ്ഞ ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ലങ്കൻ ഇതിഹാസ ബാറ്റർമാരെ കോളിൻസ് ഒബൂയ ഡഗ് ഔട്ടിലേക്ക് പറഞ്ഞു അയച്ചു കൊണ്ടേയിരുന്നു.അദ്ദേഹത്തിന്റെ ഫൈഫറിന്റെ മികവിൽ കെനിയക്ക് 53 റൺസിന്റെ ചരിത്ര വിജയം.ബംഗ്ലാദേശിനെയും 32 റൺസിന് തോൽപിച്ചു കൊണ്ട് സൂപ്പർ സിക്സിലേക്ക്.
ഇന്ത്യയോട് 6 വിക്കറ്റിന്റെ തോൽവി രുചിച്ചു കൊണ്ട് സൂപ്പർ സിക്സിൽ തുടക്കം.സിമ്പാവേയേ 7 വിക്കറ്റിന് തോൽപിച്ചു കൊണ്ട് സെമിയിലേക്ക്. ആദ്യ റൗണ്ടിലെ പോയ്ന്റ്സ് സൂപ്പർ സിക്സിലേക്ക് ക്യാരി ഫോർവേഡ് ചെയ്യപ്പെട്ടത് ഇവിടെ കെനിയക്ക് സഹായമായി.ഓസ്ട്രേലിയേ 8.2 ഓവറിൽ 6 മെയ്ഡൻ അടക്കം 7 റൺസ് മാത്രം വിട്ട് കൊടുത്തു 3 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ആസിഫ് കരിമിന്റെ മികവിൽ ഒന്ന് വിറപ്പിച്ചുവെങ്കിലും തോൽവി തന്നെയായിരുന്നു ഫലം. ഈ അത്ഭുതം ബൗളിംഗ് പ്രകടനത്തിന് ആസിഫ് കരിം തന്നെയായിരുന്നു ആ മത്സരത്തിലെ താരമായി തെരെഞ്ഞെടുക്കപെട്ടതും.
ഒടുവിൽ സെമിയിൽ ഇന്ത്യൻ നായകൻ ഗാംഗുലിയുടെ സെഞ്ച്വറി മികവിൽ കെനിയുടെ അത്ഭുതം കുതിപിന് അന്ത്യം കുറിക്കപ്പെട്ടു.20 വർഷങ്ങൾക്ക് മുന്നേ ലോകക്കപ്പ് സെമിയിലെത്തിയ ഒരു ടീം ഇന്ന് ക്രിക്കറ്റിൽ നിന്ന് ഒരുപാട് അകലങ്ങളിലാണ്. എങ്കിലും ലോകക്കപ്പിന്റെ ചരിത്രതാളുകളിൽ ഒരു പിടി സുവർണ താളുകൾ എഴുതി ചേർത്ത് തന്നെയാണ് അവർ അന്ന് യാത്രയായത്....
6 days to go for world cup
(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )