ഇത് എന്തോന്ന് അട്ടിമറി സീസണോ!!,നെതർലാണ്ട്സിനോട് തോറ്റു ദക്ഷിണ ആഫ്രിക്ക..

ഇത് എന്തോന്ന് അട്ടിമറി സീസണോ!!,നെതർലാണ്ട്സിനോട് തോറ്റു ദക്ഷിണ ആഫ്രിക്ക..
(Pic credit:Espncricinfo )

ഇത് എന്തോന്ന് അട്ടിമറി സീസണോ...

ട്വന്റി ട്വന്റി ലോകക്കപ്പിലെ തോൽവിക്ക് നെതർലാൻഡിസിനോട് പകരം വീട്ടാൻ ഇറങ്ങിയ ദക്ഷിണ ആഫ്രിക്കയേ ഒരിക്കൽ കൂടി തോൽപിച്ചു വിട്ടു നെതർലാൻഡ്സ്.തങ്ങൾ മികവിൽ നിന്ന് മികവിലേക്ക് ഉയരുകയാണെന്ന് നെതർലാൻഡ്സ് ക്രിക്കറ്റ്‌ ടീം ഒരിക്കൽ കൂടി തെളിയിക്കുകയാണ്. ഈ ലോകക്കപ്പിലെ ആദ്യത്തെ തോൽവി ദക്ഷിണ ആഫ്രിക്കക്ക് അവർ സമ്മാനിച്ചത്    38   റൺസിന് 

മഴ മൂലം 43 ഓവറായി കുറച്ച മത്സരത്തിൽ ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായകൻ തെമ്പ ബാവുമ നെതർലാൻഡസിനെ ബാറ്റിംഗിന് അയച്ചു. ദക്ഷിണ ആഫ്രിക്ക ഫാസ്റ്റ് ബൗളേർമാർ സാഹചര്യത്തിന് ഒത്തു ഉയർന്നതോടെ നെതർലാൻഡ്സ് 7 ന്ന് 141 റൺസ് എന്നാ നിലയിലേക്ക് കൂപ്പുകുത്തി. എന്നാൽ നായകൻ സ്കോട്ട് എഡ്‌വാർഡ്സിനോട് ഒപ്പം വാൻ ഡർ മെർവ് കൂടി ചേർന്നതോടെ ദക്ഷിണ ആഫ്രിക്ക ബൗളേർമാർ പല തവണ ബൗണ്ടറി കടന്നു. അവസാന ഓവറുകളിൽ ആഞ്ഞു അടിച്ച ആര്യൻ ദത്ത് കൂടി ചേർന്നതോടെ നെതർലാൻഡ്സ് 8 വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് സ്വന്തമാക്കി.നായകൻ സ്കോട്ട് എഡ്‌വാർഡ്സ് പുറത്താകാതെ 69 പന്തിൽ 78 റൺസ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ സുഖമായി 300 കിടക്കുന്ന ബാറ്റിംഗ് നിര വരി വരിയായി ഡഗ് ഔട്ടിലേക്ക് മടങ്ങുന്ന കാഴ്ചയാണ് നെതർലാൻഡ്സ് ബൗളേർമാർ കാണിച്ചു തന്നത്.എങ്കിലും മില്ലർ ഒരു അറ്റത്തു നിന്ന് ശ്രമിച്ചു നോക്കി. പക്ഷെ ഒടുവിൽ മില്ലർ കൂടി ആയുധം വെച്ച് കീഴടങ്ങിയതോടെ തലമുറകൾക്ക് വാഴ്ത്തി പാടാനുള്ള വിജയവുമായി നെതർലാൻഡ്സ് ഇന്നത്തെ രാത്രി ആഘോഷമാക്കി.

Join our whatsapp group