ഹാർദിക് ഇന്ത്യയുടെ ഉപനായകനയേക്കും..
ഇന്ത്യൻ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീമിന്റെ ഉപനായകൻ ഹാർദിക് പാന്ധ്യ ആയേക്കുമെന്ന് റിപ്പോർട്ടുകൾ.
തന്റെ കരിയർ വരെ അവസാനിക്കുന്ന പരിക്ക് സംഭവിച്ചതിന് ശേഷം ഈ അടുത്ത കാലത്ത് ക്രിക്കറ്റിൽ ഇത്രയേറെ നേട്ടങ്ങൾ സ്വന്തമാക്കിയ ഒരു താരം ഉണ്ടാകില്ല.കപിൽ ദേവിന് ശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ മാരുടെ വളർച്ചയിലേക്കാണ് അയാൾ മുന്നേറുന്നത്. ഇപ്പോൾ ഹാർദിക് പാന്ധ്യയുടെ കരിയറിലേക്ക് മറ്റൊരു സുവർണ നേട്ടം കൂടി തേടിയെത്തുകയാണ്.
ഇന്ത്യൻ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീമിന്റെ ഉപനായകൻ ഹാർദിക് പാന്ധ്യ ആയേക്കുമെന്ന് റിപ്പോർട്ടുകൾ.നിലവിൽ കെ എൽ രാഹുലാണ് ഇന്ത്യൻ ടീമിന്റെ ഉപനായകൻ. രാഹുലിന്റെ അഭാവത്തിൽ പന്തിനായിരുന്നു ഇന്ത്യൻ ടീമിന്റെ ഉപനായകൻ ചുമതല നൽകി പോന്നിരുന്നത്.
എന്നാൽ ഈ രണ്ട് താരങ്ങളെയും മറികടന്നു ഹാർദിക് പാന്ധ്യ ഈ വർഷം നടക്കാനിരിക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഉപനായകൻ ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.കൂടുതൽ കായിക വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക.
Our Whatsapp Group