ജൂറലിന്റെ കഥ അറിയാതെ പോവരുത്

ജൂറലിന്റെ കഥ അറിയാതെ പോവരുത്

ജൂറലിന്റെ കഥ അറിയാതെ പോവരുത്
(Pic credit :Google )

കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ്‌ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു. ആദ്യത്തെ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യത്തെ ടെസ്റ്റ്‌ ജനുവരി 25 ന്നാണ് ആരംഭിക്കുക.

എന്നാൽ തീർത്തും സർപ്രൈസായ ഒരു താരത്തെ ഇന്ത്യൻ ടീം സ്‌ക്വാഡിൽ ഉൾപ്പെടുത്തി. തന്റെ സ്റ്റാറ്റുകൾ കൊണ്ട് എന്ത് കൊണ്ടും ടീമിലെ സ്ഥാനത്തിന് യോഗ്യതയുണ്ടായിരുന്ന താരം. ഉത്തർപ്രദേശ് കാരനായ ധ്രുവ് ജൂറലാണ് ഈ താരം.ഇപ്പോൾ അദ്ദേഹം എങ്ങനെയാണ് ആദ്യമായി ഒരു ക്രിക്കറ്റ്‌ കിറ്റ് മേടിച്ചത് എന്ന് പറയുകയാണ് ജൂറൽ..

തന്റെ അമ്മയുടെ ഗോൾഡൻ ചെയിൻ വിറ്റാണ് ആദ്യത്തെ ക്രിക്കറ്റ്‌ കിറ്റ് ജൂറൽ മേടിച്ചത്. അച്ഛൻ കൂട്ടുകാരുടെ കയ്യിൽ നിന്ന് കടം മേടിച്ച 800 രൂപ കൊണ്ടാണ് തനിക്ക് ആദ്യമായി ഒരു ബാറ്റ് മേടിച്ചു തരുന്നത്. അച്ഛൻ ആരുടെയും മുന്നിൽ തലകുനിക്കുന്നത് കാണാൻ തനിക്ക് ഇഷ്ടമല്ല.താൻ ഇന്ത്യൻ ടീമിൽ എത്തി എന്ന് പറഞ്ഞപ്പോൾ ഏത് ഇന്ത്യൻ ടീം എന്നാണ് തന്റെ അച്ഛൻ തന്നോട് ചോദിച്ചു.അതിന് മറുപടിയായി ജൂറൽ രോഹിത് ബയ്യടെയും വിരാട് ഭയ്യടെയും ടീമാണ് എന്നാ മറുപടി നൽകി.

ഇനി ജൂറലിന്റെ അച്ഛൻ ആരുടെയും മുന്നിൽ തല കുനിക്കേണ്ടി വരില്ല. ഈ യുവ താരം രാജസ്ഥാൻ റോയൽസിന് വേണ്ടി ഐ പി എല്ലിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. ഇന്ത്യൻ ടീമിലും അവസരം ലഭിച്ചു ഇത്തരം പ്രകടനങ്ങൾ കാഴ്ച വെക്കാൻ സാധിക്കട്ടെ.

ഇന്ത്യ പ്രഖ്യാപിച്ച ടീം ഇതാ..

Rohit Sharma (capt), Shubman Gill, Yashasvi Jaiswal, Virat Kohli, Shreyas Iyer, KL Rahul (wk), KS Bharat (wk), Dhruv Jurel (wk), R Ashwin, Ravindra Jadeja, Axar Patel, Kuldeep Yadav, Mohammed Siraj, Mukesh Kumar, Jasprit Bumrah (vice-capt), Avesh Khan

Join our whatsapp group