ഗിൽ പാകിസ്ഥാനെതിരെയും കളിച്ചേക്കാൻ സാധ്യതയില്ല!!!

ഗിൽ പാകിസ്ഥാനെതിരെയും കളിച്ചേക്കാൻ സാധ്യതയില്ല!!!
(Pic credit :Twitter )

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വീണ്ടും നിരാശ. ഗില്ലിന്റെ ലോകക്കപ്പ് അരങ്ങേറ്റം വീണ്ടും വൈകും. താരത്തെ നിലവിൽ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്ലേറ്റ്ലെറ്റ്‌ കൗണ്ട് കുറഞ്ഞതിനാലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ലോകക്കപ്പിന് തൊട്ട് മുന്നേയാണ് ഗില്ലിന് ഡെങ്കി പനി പിടിപെടുന്നത്. തുടർന്ന് ഓസ്ട്രേലിയേക്കെതിരെയുള്ള ആദ്യത്തെ മത്സരത്തിൽ ഗിൽ കളിച്ചിരുന്നില്ല. അഫ്ഗാനെതിരെയുള്ള അടുത്ത മത്സരം ഗിൽ കളിച്ചേക്കുമെന്ന് കരുതിയെങ്കിലും ഇന്ത്യൻ ടീമിനോപ്പം അദ്ദേഹം ഡൽഹിക്ക് പോകാതെ ചെന്നൈയിൽ തന്നെ തുടരുകയായിരുന്നു.

നിലവിലെ സാഹചര്യത്തിൽ 14 ന്ന് പാകിസ്ഥാനെ നേരിടുന്ന ഇന്ത്യൻ ടീമിലും ഗിൽ ഉണ്ടായേക്കില്ല.ഗില്ലിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടി തന്നെയാണ്.

Join our whatsapp group