സ്റ്റാർക്കിനെ മറികടന്നു ഷമി. നേട്ടം ഇതാണ്

ലോകക്കപ്പിലെ ഏറ്റവും മികച്ച ഇന്ത്യൻ ബൗളേർ, ലോകക്കപ്പ് കണ്ട എക്കാലത്തെയും മികച്ച ബൗളേർമാരിൽ ഒരാൾ. അതാണ് ഷമി

സ്റ്റാർക്കിനെ മറികടന്നു ഷമി. നേട്ടം ഇതാണ്
(Pic credit :Twitter )

വാങ്കടെയിൽ ഇന്ത്യയുടെ ഫാസ്റ്റ് ബൗളേർമാർ നിറഞ്ഞാടുകയാണ്. സിറാജും ഷമിയും ബുമ്രയുമെല്ലാം അക്ഷരാർത്ഥത്തിൽ തീയുണ്ടകൾ തന്നെയാണ് ലങ്കൻ ബാറ്റർമാർക്കെതിരെ എറിയുന്നത്. ഇപ്പോൾ ഷമി ലോകക്കപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളേറായി മാറുകയാണ്.

മാത്രമല്ല അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ ഏറ്റവും കൂടുതൽ 4-fer സ്വന്തമാക്കിയ ബൗളേർ എന്നാ നേട്ടവും ഷമി സ്വന്തം പേരിൽ കുറിച്ചു കഴിഞ്ഞു.ഏഴു തവണയാണ് ഷമി 4-fer സ്വന്തമാക്കിയത്.6 തവണ 4-fer സ്വന്തമാക്കിയ സ്റ്റാർക്കാണ് ഈ ലിസ്റ്റിൽ രണ്ടാമത്.

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ 14 മത്സരങ്ങളിൽ നിന്ന് 45വിക്കറ്റുകൾ ഇതിനോടകം ഷമി സ്വന്തമാക്കി കഴിഞ്ഞു.ശ്രീനാഥും സഹീർ ഖാനും 44 വിക്കറ്റുകൾ ലോകക്കപ്പിൽ സ്വന്തമാക്കിട്ടുണ്ട്.ലോകക്കപ്പിൽ ഏറ്റവും കൂടുതൽ ഫൈഫർ സ്വന്തമാക്കിയ താരങ്ങളുടെ ലിസ്റ്റിൽ സ്റ്റാർക്കിന് ഒപ്പം ഒന്നാമത് എത്താനും ഷമിക്ക് കഴിഞ്ഞു.3 തവണയാണ് ഷമി ലോകക്കപ്പിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തം പേരിൽ കുറിച്ചത്. സ്റ്റാർക്കിനും മൂന്നു അഞ്ചു വിക്കറ്റ് നേട്ടമുണ്ട്.

Join our whatsapp group