2022-23ലെ ആഭ്യന്തര സീസൺ പ്രഖ്യാപിച്ചു ബി സി സി ഐ.

ഈ സീസണിൽ 2018-19 സീസണിൽ അവസാനമായി കളിച്ച ഇറാനി കപ്പിന്റെ തിരിച്ചുവരവ് ഉണ്ടായിരിക്കും.

2022-23ലെ ആഭ്യന്തര സീസൺ  പ്രഖ്യാപിച്ചു ബി സി സി ഐ.
(Pic Credit :BCCI)

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വരാനിരിക്കുന്ന 2022-23 ആഭ്യന്തര സീസണിലേക്കുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഈ സീസണിൽ 2018-19 സീസണിൽ അവസാനമായി കളിച്ച ഇറാനി കപ്പിന്റെ തിരിച്ചുവരവ് ഉണ്ടായിരിക്കും.അതേസമയം, ആറ് സോണുകളെ പ്രതിനിധീകരിക്കുന്ന ടീമുകൾ തമ്മിൽ കൊമ്പുകോർക്കുന്നതിനാൽ ദുലീപ് ട്രോഫിയും ഈ സീസണിൽ ആരംഭിക്കും. അതിന് പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും നടക്കുന്നതാണ്.

ദുലീപ് ട്രോഫിയോട് കൂടിയാണ് 2022-23 സീസൺ തുടക്കം കുറിക്കുന്നത്,അതിന് ശേഷം ഇറാനി കപ്പിന്റെ തിരിച്ചുവരവും ഉണ്ടായിരിക്കും.ദുലീപ് ട്രോഫി (സെപ്റ്റംബർ 8-സെപ്റ്റംബർ 25) ആറ് സോണുകൾ (നോർത്ത്, സൗത്ത്, സെൻട്രൽ, വെസ്റ്റ്, ഈസ്റ്റ്, നോർത്ത് ഈസ്റ്റ്) നോക്കൗട്ട് അടിസ്ഥാനത്തിൽ മത്സരിക്കും.

രണ്ട് മൾട്ടി-ഡേ ടൂർണമെന്റുകൾക്ക് ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും നടക്കും. രണ്ട് വൈറ്റ് ബോൾ ടൂർണമെന്റുകൾ 38 ടീമുകൾ തമ്മിൽ 8 ടീമുകളുള്ള മൂന്ന് ഗ്രൂപ്പുകളായും 7 ടീമുകൾ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായും മത്സരിക്കും, ”പ്രസ്താവന തുടർന്നു.

രഞ്ജി ട്രോഫി സീസൺ ഡിസംബർ 13-ന് ആരംഭിക്കും

2021-22 രഞ്ജി ട്രോഫി സീസൺ വളരെ ആവേശകരമായാണ് അവസാനിച്ചത്. 1952-53 സീസണിന് ശേഷം ആദ്യമായി ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ ശിക്ഷണത്തിൽ മധ്യപ്രദേശ് ടീം  ആവിശ്വാസനീയമായ വിജയം സ്വന്തമാക്കിയിരുന്നു.ഇന്ത്യൻ പ്രീമിയർ ലീഗ് 2022 സീസണിൽ ടൂർണമെന്റ് നടന്ന കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി, ഒരു ലീനിയർ ടൈംലൈനിലാണ് രഞ്ജി ട്രോഫി കളിക്കുക. എലൈറ്റ് ഗ്രൂപ്പിൽ കളിക്കുന്ന 32 ടീമുകളും ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് ടീമുകളും ക്വാർട്ടറിലേക്ക് യോഗ്യത നേടും.

ഇന്ത്യയുടെ പ്രധാന ആഭ്യന്തര ടൂർണമെന്റായ രഞ്ജി ട്രോഫിയിൽ രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക; 1) എലൈറ്റ്, 2) പ്ലേറ്റ്. എലൈറ്റ് ഗ്രൂപ്പിൽ 32 ടീമുകൾ ഉൾപ്പെടുന്നു,ഹോം, എവേ ഫോർമാറ്റിൽ നടക്കുന്ന മത്സരത്തിൽ 8 ടീമുകൾ വീതമുള്ള 4 ഗ്രൂപ്പുകൾ ഉണ്ടായിരിക്കും, ഓരോ ടീമും ലീഗ് ഘട്ടത്തിൽ 7 മത്സരങ്ങളായിരിക്കും കളിക്കും. നാല് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് ടീമുകൾ നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത നേടും.രഞ്ജി സീസൺ ഡിസംബർ 13 ന് ആയിരിക്കും ആരംഭിക്കുക.പ്ലേറ്റ് വിഭാഗം 2023 ജനുവരി 29 ന് അവസാനിക്കുമ്പോൾ എലൈറ്റ് ലീഗ് 2023 ഫെബ്രുവരി 20 ന് ആയിരിക്കും അവസാനിക്കുക.