പഞ്ചാബിനെതിരെ കേരളം പൊരുതുന്നു,,ഒപ്പം മറ്റു രഞ്ജി വിശേഷങ്ങളും..
പഞ്ചാബിനെതിരെ കേരളം പൊരുതുന്നു,,ഒപ്പം മറ്റു രഞ്ജി വിശേഷങ്ങളും..
പഞ്ചാബിനെതിരെ കേരളം പൊരുതുന്നു,,ഒപ്പം മറ്റു രഞ്ജി വിശേഷങ്ങളും..
രഞ്ജി ട്രോഫി ആദ്യ റൗണ്ട് പോരാട്ടത്തിൽ പഞ്ചാബിനെതിരെ ലീഡ് വഴങ്ങി കേരള. പഞ്ചാബിനെ സക്സേനയുടെയും സർവാറ്റെയുടെയും അഞ്ചു വിക്കറ്റ് നേട്ടത്തിൽ കേരള 194 റൺസിന് ഒതുക്കി. മാർക്കണ്ടേയുടെ 6 വിക്കറ്റ് നേട്ടത്തിലൂടെ തിരിച്ചടിച്ച പഞ്ചാബ് കേരളയേ 179 റൺസിന് ഓൾ ഔട്ടാക്കി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ പഞ്ചാബ് 3 വിക്കറ്റ് നഷ്ടത്തിൽ 23 റൺസ് എന്നാ നിലയിലാണ്.
മറ്റു മത്സരങ്ങളിലെ പ്രധാനപെട്ട രഞ്ജി വിശേഷം ങ്ങളിലേക്ക്..
മുംബൈക്ക് വേണ്ടി തനുഷ് കോട്ടിയൻ ബറോഡക്കെതിരെ അഞ്ചു വിക്കറ്റ് സ്വന്തമാക്കി.
ജമ്മുവിന് വേണ്ടി മഹാരാഷ്ട്രക്കെതിരെ ശുഭം ഖജുരിയ 255 റൺസ് സ്വന്തമാക്കി. ഇതേ മത്സരത്തിൽ തന്നെ മഹാരാഷ്ട്ര നായകൻ രുതുരാജ് 86 റൺസ് സ്വന്തമാക്കി പുറത്തായി. മഹാരാഷ്ട്ര ഓപ്പനർ എസ് എ വീർ 127 റൺസും സ്വന്തമാക്കി പുറത്തായി.
സർവീസിന് വേണ്ടി മേഘലായക്കെതിരെ വരുൺ ചൗദരി അഞ്ചു വിക്കറ്റ് സ്വന്തമാക്കി.
ഹിമാചൽ പ്രാദേശിന് വേണ്ടി ഉത്തരഖണ്ടിനെതിരെ ആദ്യ നാല് താരങ്ങൾ സെഞ്ച്വറി നേടി. അവരുടെ സ്കോറുകൾ ഇങ്ങനെ..
ആരോര - 118(178)
ചോപ്ര -171(383)
കൽസി - 205(270)*
സെൻ -101(124)
അതർവ തായ്‌ടെ വിദർഭക്ക് വേണ്ടി ആന്ധ്രക്കെതിരെ 118 റൺസ് സ്വന്തമാക്കി.
മധ്യപ്രദേശ് നായകൻ ശുഭം ശർമ 143 റൺസ്സുമായി കർണാടകക്കെതിരെ പുറത്താവാതെ നിൽക്കുകയാണ്.
ബംഗാളിന് വേണ്ടി അവരുടെ നായകൻ അഭിമന്യു ഈശ്വരൻ തന്റെ മികവ് തുടരുകയാണ്.മൂന്നാം ദിവസം കളി നിർത്തുമ്പോൾ അദ്ദേഹം ഉത്തർ പ്രദേശിനെതിരെ 78 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്.
പൂജാര തമിഴ് നാടിനെതിരെ പൂജ്യത്തിന് പുറത്തായി.
മണിപ്പൂറിനെ ഗോവ 9 വിക്കറ്റിന് തോൽപിച്ചു.
ഡൽഹിക്ക് വേണ്ടി ജോണ്ടി സിദ്ധു ചതിസ്ഗറിനെതിരെ 103 റൺസുമായി പുറത്താവാതെ നിന്നു.
നാഗാലാണ്ട് അരുണചാൽ പ്രാദേശിനെ ഇന്നിങ്സിനും 290 റൺസിന് തോൽപിച്ചു.ആദ്യ ഇന്നിങ്സിൽ 225 റൺസ് നേടിയ നാഗാലാണ്ട് നായകൻ ജോനാഥാനാണ് കളിയിലെ താരം.
ചന്ദിഗറിനെ റെയിൽവെയ്സ് 181 റൺസിന് തോൽപിച്ചു.റെയിൽവേസിന്റെ രണ്ടാം ഇന്നിങ്സിൽ 124 റൺസ് സ്വന്തമാക്കിയ ഉപേന്ദ്ര യാദവാണ് കളിയിലെ താരം.
ഹരിയാന ബീഹാറിനെ ഇന്നിങ്സിനും 43 റൺസിനും തോൽപിച്ചു.മത്സരത്തിൽ ഉടനീളം ഓൾ റൗണ്ട് പ്രകടനം കാഴ്ച വെച്ച ജയന്ത് യാദവാണ് കളിയിലെ താരം.