ഈ ഇന്നിങ്സ് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്ന്..
ഈ ഇന്നിങ്സ് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്ന്..
ഈ ഇന്നിങ്സ് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്ന്..
റിയാൻ പരാഗ് ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയ ഒരു താരമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുമ്പോള്ളുള്ള മോശം ഫോം തന്നെയാണ് ഇതിന് കാരണം. എന്നാൽ നിലവിൽ തന്റെ ജീവിതത്തിൽ ഏറ്റവും മികച്ച ഫോമിലാണ് അദ്ദേഹം.ഈ വർഷം ഡോമീസ്റ്റിക് ടൂർണമെന്റുകളിൽ ഇത് പോലെയൊരു മികവ് പുലർത്തിയ താരം വേറെയില്ലെന്ന് തന്നെ പറയാം.
തുടർച്ചയായി സായിദ് മുഷ്ത്ഖ് അലി ട്രോഫിയിൽ ഫിഫ്റ്റി സ്വന്തമാക്കി ട്വന്റി ട്വന്റി ലോക റെക്കോർഡ് അദ്ദേഹം കുറിച്ചിരുന്നു. അസം സെമിവരെ എത്തിയതിൽ നിർണായക പങ്ക് വഹിച്ചതും പരാഗ് തന്നെയാണ്. അസാമിന്റെ നായകൻ കൂടിയായ യുവ താരം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്ന് ഇപ്പോൾ കളിച്ചിരിക്കുകയാണ്.87 പന്തിൽ 155 റൺസാണ് അദ്ദേഹം കുറിച്ചത്.
രഞ്ജിയിൽ ചറ്റിസ്ഗറിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഈ അത്ഭുത പ്രകടനം. ടീം ഫോളോ ഓൺ ചെയ്ത സാഹചര്യത്തിലാണ് ഈ പ്രകടനം എന്നത് ഈ ബാറ്റിംഗ് ഡിസ്പ്ലേക്ക് മാറ്റു കൂട്ടും.87 പന്തുകൾ മാത്രമാണ് പരാഗ് നേരിട്ടത്.11 ഫോറും 12 സിക്സും ഈ ഇന്നിങ്സിൽ പരാഗ് അടിച്ചു കൂട്ടി.
ഇതേ ഫോമിൽ പരാഗ് തുടർന്നാൽ അധികം കാലം സെലെക്ഷൻ കമ്മിറ്റിക്ക് അദ്ദേഹത്തിന് മുന്നിൽ വാതിൽ അടക്കാൻ കഴിയില്ല. നിലവിൽ അസാമിന് 84 റൺസ് ലീഡുണ്ട്. പരാഗിന്റെ ഈ പ്രകടനത്തെ പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്.