ഐ പി എല്ലിലെ മാന്ത്രികത തുടർന്ന് സുയാഷ് ശർമ..
കഴിഞ്ഞ ഐ പി എൽ സീസൺ കണ്ടവർ ആരും അത്ര വേഗം കൊൽക്കത്ത നൈറ്റ് റൈഡർസിന്റെ യുവ സ്പിന്നർ സുയാഷ് ശർമ്മയെ മറന്നു കാണില്ല.ഒരു ഫസ്റ്റ് ക്ലാസ്സ്, ലിസ്റ്റ് എ, t20 മത്സരം പോലും കളിക്കാതെയാണ് അദ്ദേഹം ഐ പി എല്ലിന് എത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡർസ് ഐ പി എല്ലിൽ നേടിയ വിജയങ്ങളിൽ എല്ലാം സുയാഷ് പ്രധാനിയായിരുന്നു.
ഐ പി എല്ലിലെ മികവ് സയിദ് മുഷ്ത്ഖ് അലി ട്രോഫിയിലും തുടർന്നിരിക്കുകയാണ് സുയാഷ് ശർമ. ഡൽഹിക്ക് വേണ്ടിയാണ് അദ്ദേഹം മുഷ്ത്ഖ് അലി കളിക്കുന്നത്.മധ്യപ്രദേശിനെതിരെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.
അരങ്ങേറ്റത്തിൽ തന്നെ അഞ്ചു വിക്കറ്റും സുയാഷ് സ്വന്തമാക്കി.4 ഓവർ എറിഞ്ഞ അദ്ദേഹം 13 റൺസ് വിട്ടു കൊടുത്തു അഞ്ചു വിക്കറ്റും സ്വന്തമാക്കി.മധ്യപ്രദേശ് മുൻനിര ബാറ്റർമാരുടെ വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്.