സെമി സാധ്യതകൾ സജീവമാക്കി അഫ്ഗാനിസ്ഥാൻ, നെതർലാൻഡ്‌സിനെ തോല്പിച്ചത് 7 വിക്കറ്റിന്.
സെമി സാധ്യതകൾ സജീവമാക്കി അഫ്ഗാനിസ്ഥാൻ, നെതർലാൻഡ്‌സിനെ തോല്പിച്ചത് 7 വിക്കറ്റിന്.
സെമി സാധ്യതകൾ സജീവമാക്കി അഫ്ഗാനിസ്ഥാൻ, നെതർലാൻഡ്‌സിനെ തോല്പിച്ചത് 7 വിക്കറ്റിന്.
180 റൺസ് പിന്തുടരാൻ ഇറങ്ങിയ അഫ്ഗാനിസ്ഥാൻ തുടക്കം പിഴച്ചു. ഇബ്രാഹിം സാദ്രനും ഗുർബാസും നേരത്തെ തന്നെ പുറത്തായി. റഹ്മത്ത് ഷാക്ക് ഒപ്പം നായകൻ ഹസ്മത്തുള്ള ഷാഹിദി കൂടി ചേർന്നതോട് നെതർലാൻഡ്‌സിൽ നിന്ന് വിജയം അകന്നു പോയി.തുടർച്ചയായ മൂന്നാമത്തെ ഫിഫ്റ്റി സ്വന്തമാക്കിയ ശേഷം റഹ്മത്ത് പുറത്തായിയെങ്കിലും 18 ഓവർ ബാക്കി നിൽക്കേ അഫ്ഗാൻ വിജയം സ്വന്തമാക്കി.
നേരത്തെ ടോസ് ലഭിച്ചു ബാറ്റിംഗ് തിരഞ്ഞെടുത്ത നെതർലാൻഡ്സിന് മികച്ച തുടക്കം ലഭിച്ചുവെങ്കിലും നാല് റൺ ഔട്ടുകൾ അവർക്കെതിരെ ഭവിച്ചതോടെ നെതർലാൻഡ്സ് 179 റൺസിന് ഓൾ ഔട്ട്.58 റൺസ് നേടിയ എയ്ങ്കൽബെർത്താണ് ഡച്ച് ടോപ് സ്കോർർ.അഫ്ഗാൻ വേണ്ടി നബി മൂന്നു വിക്കറ്റ് സ്വന്തമാക്കി.8 പോയിന്റുമായി അഫ്ഗാൻ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി.