ഇംഗ്ലണ്ടിനെതിരെ അശ്വിൻ കളിച്ചേക്കും, പുറത്താവുക ഈ താരം.!

ഇംഗ്ലണ്ടിനെതിരെ അശ്വിൻ കളിച്ചേക്കും, പുറത്താവുക ഈ താരം.!
(Pic credit :Twitter )

ഇംഗ്ലണ്ടിനെതിരെ ഹർദിക് തിരിച്ചു എത്തില്ല എന്ന് ഇതിനോടകം തന്നെ സ്ഥിരീകണം ലഭിച്ചതാണ്. എന്നാൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അടുത്ത മത്സരത്തിൽ മാറ്റങ്ങൾ വരുത്തിയേക്കും.എന്തൊക്കെയായിരിക്കും ആ മാറ്റങ്ങൾ എന്ന് പരിശോധിക്കാം.

പി റ്റി ഐ യുടെ റിപ്പോർട്ട്‌ പ്രകാരം ഇംഗ്ലണ്ടിനെതിരെയുള്ള അടുത്ത മത്സരത്തിൽ ഇന്ത്യ അശ്വിനെ കളിപ്പിച്ചേക്കും. ലക്ക്നൗവാണ് ഈ മത്സരത്തിന്റെ വേദി.29 ന്നാണ് മത്സരം.

അശ്വിൻ ടീമിലേക്ക് എത്തിയാൽ സിറാജ്, ഷമി, സൂര്യ എന്നിവരിൽ ഒരാൾ ഇംഗ്ലണ്ടിനെതിരെ കളിച്ചേക്കില്ല. ഷമി മികച്ച ഫോമിൽ എത്തിയതിനാൽ സിറാജിനെ ഒഴിവാക്കാനാണ് സാധ്യത കൂടുതൽ. ബാറ്റർമാരുടെ കുറവ് നികത്താൻ സൂര്യ ടീമിൽ തുടരുമെന്ന് തന്നെയാണ് കരുതപെടേണ്ടത്.

Join our whatsapp group