ഞങ്ങൾക്ക് ഇപ്പോഴും ലോകക്കപ്പ് ജയിക്കാം - ഇംഗ്ലീഷ് പരിശീലകൻ..
ഞങ്ങൾക്ക് ഇപ്പോഴും ലോകക്കപ്പ് ജയിക്കാം - ഇംഗ്ലീഷ് പരിശീലകൻ..
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് വളരെ മോശം ഫോമിലാണ്. മികച്ച ടീമുണ്ടായിട്ടും മികവിലേക്ക് ഉയരാൻ അവർക്ക് സാധിച്ചിട്ടില്ല. പോയിന്റ് ടേബിളിൽ അവസാന സ്ഥാനതാണ് ഇംഗ്ലണ്ട് ഇപ്പോൾ.
ഇംഗ്ലണ്ട് ഈ ലോകക്കപ്പിൽ 4 മത്സരങ്ങളാണ് ഇത് വരെ കളിച്ചത്. ഒരൊറ്റ മത്സരമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്.3 മത്സരങ്ങളിലും ഒരിക്കൽ പോലും പൊരുതാൻ കഴിയാതെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കീഴടങ്ങിയത്.
കഴിഞ്ഞ മത്സരത്തിൽ സ്റ്റോക്സ് തിരകെ വന്നെങ്കിലും ഇംഗ്ലണ്ടിന്റെ പ്രകടനത്തിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.എങ്കിലും ശുഭാപ്തി വിശ്വാസ കൈവിടാതെയിരിക്കുകയാണ് ഇംഗ്ലീഷ് പരിശീലകൻ. ഇംഗ്ലണ്ടിന് ഇപ്പോഴും ലോകക്കപ്പ് വിജയിക്കാൻ സാധിക്കുമെന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്.ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം ഒക്ടോബർ 26 ന്ന് ശ്രീലങ്കക്കെതിരെയാണ്.