വില്യസൺ പാകിസ്ഥാനെതിരെ കളിക്കുമോ!!, ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് ഇതാ.
വില്യസൺ പാകിസ്ഥാനെതിരെ കളിക്കുമോ!!, ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് ഇതാ.
വില്യസൺ പാകിസ്ഥാനെതിരെ കളിക്കുമോ!!, ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് ഇതാ.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ വളരെ മികവോടെയാണ് ന്യൂസിലാൻഡ് ആരംഭിച്ചത്. എന്നാൽ ശേഷം തുടർ തോൽവികളുമായി നിലവിൽ സെമി ഫൈനൽ യോഗ്യത തന്നെ തുലാസിലാണ്. ഈ ഒരു സാഹചര്യത്തിൽ പാകിസ്ഥാനെതിരെയുള്ള മത്സരം കിവികൾക്ക് അതിനിർണായകമാണ്.
ഇപ്പോൾ ന്യൂസിലാൻഡിന് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. പാകിസ്ഥാനെതിരെ നായകൻ വില്യസൺ കളിക്കാൻ സാധ്യതകൾ ഏറുന്നു എന്നതാണ് ഈ വാർത്ത. താരം പരിശീലനത്തിൽ ഇറങ്ങിയ ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്.
ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിന് മുന്നേയും വില്യസൺ പരിശീലനം നടത്തിയിരുന്നുവെങ്കിലും മത്സരത്തിൽ പങ്ക് എടുത്തിരുന്നില്ല. ഈ ലോകക്കപ്പിൽ ഇത് വരെ ഒരൊറ്റ മത്സരം മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളു.ബംഗ്ലാദേശിനെതിരെയായിരുന്നു ആ മത്സരം. അദ്ദേഹം അന്ന് ഫിഫ്റ്റിയും സ്വന്തമാക്കിയിരുന്നു.