Timed out",വിവാദം അണയുന്നില്ല, ഫീൽഡ് അമ്പയർ മാത്യൂസിന് മുന്നറിയപ്പ് നൽകിയിരുന്നു എന്ന് റിപ്പോർട്ടുകൾ, ഷാക്കിബിന് ഭീഷണിയുമായി മാത്യൂസിന്റെ സഹോദരനും.
Timed out",വിവാദം അണയുന്നില്ല, ഫീൽഡ് അമ്പയർ മാത്യൂസിന് മുന്നറിയപ്പ് നൽകിയിരുന്നു എന്ന് റിപ്പോർട്ടുകൾ, ഷാക്കിബിന് ഭീഷണിയുമായി മാത്യൂസിന്റെ സഹോദരനും.
"Timed out",വിവാദം അണയുന്നില്ല, ഫീൽഡ് അമ്പയർ മാത്യൂസിന് മുന്നറിയപ്പ് നൽകിയിരുന്നു എന്ന് റിപ്പോർട്ടുകൾ, ഷാക്കിബിന് ഭീഷണിയുമായി മാത്യൂസിന്റെ സഹോദരനും.
കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശ് ശ്രീലങ്ക മത്സരത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി timed out ആവുന്ന താരമായി ശ്രീലങ്കൻ താരം മാത്യൂസ് മാറിയത്.ശേഷം ഇരു ടീമുകളും പരസ്പരം വാക്കുകളാൽ തമ്മിൽ അടിക്കുന്ന കാഴ്ച കണ്ടതുമാണ്. എന്നാൽ ഇപ്പോൾ ക്രിക്ഇൻഫോ ഒരു റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ്.
ഫീൽഡ് അമ്പയറായിരുന്ന റീചാർഡ് ഇല്ലിങ്വർത് മാത്യൂസ് ക്രീസിലേക്ക് എത്തിയതോടെ 30 സെക്കന്റിനുള്ളിൽ ബാറ്റ് ചെയ്യണമെന്ന് ആവശ്യപെട്ടിരുന്നു. ഈ ഒരു സാഹചര്യത്തിൽ ഗാർഡ് എടുക്കാൻ പോയ മാത്യൂസിന്റെ ഹെൽമെറ്റിന്റെ സ്ട്രാപ് നഷ്ടമാവുകയായിരുന്നു. ശേഷം ഇരു ഫീൽഡ് അമ്പയറോടും മാത്യൂസ് ഇത് അറിയിക്കാതെ മറ്റൊരു ഹെൽമെറ്റ് ഡഗ് ഔട്ടിലേക്ക് നോക്കി ആവശ്യപെടുകയായിരുന്നു.
മറുവശത്ത് മാത്യൂസിന്റെ സഹോദരൻ ട്രെവിൻ മാത്യൂസ് ഷാക്കിബിന് എതിരെ ഭീഷണി മുഴക്കിയിരിക്കുകയാണ്. ഷക്കീബിനെ ശ്രീലങ്കയിലേക്ക് ആരും സ്വാഗതം ചെയ്യുന്നില്ല. ഷക്കീബ് ഇനി ശ്രീലങ്കയിൽ വന്നാൽ കല്ലുകൾ എറിയുകയും ആരാധകരുടെ രോഷം അനുഭവിക്കുകയും ചെയ്യേണ്ടിവരും എന്നും അദ്ദേഹം പറയുന്നു.