പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ഗതികെട്ട നായകനായി ഷാൻ മസൂദ്..
പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ഗതികെട്ട നായകനായി ഷാൻ മസൂദ്..
പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ഗതികെട്ട നായകനായി ഷാൻ മസൂദ്..
തോൽവികളിൽ നിന്ന് തോൽവികളിലേക്ക് വീഴുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം. ബാബർ അസമിൽ നിന്ന് പാകിസ്ഥാൻ പുത്തൻ ഉണർവ് നൽകാൻ നായകൻ സ്ഥാനം ഏറ്റെടുത്ത ഷാൻ മസൂദിന് തൊട്ടത് എല്ലാം പിഴക്കുന്നു കാഴ്ചയാണ് ക്രിക്കറ്റ് ആരാധകർ കണ്ട് വരുന്നത്.നയിച്ച 6 ടെസ്റ്റിൽ 6 ടെസ്റ്റും അദ്ദേഹം തോൽവി രുചിച്ചിരിക്കുകയാണ്.നായകൻ എന്നാ നിലയിൽ തന്റെ ആദ്യത്തെ 6 ടെസ്റ്റ് തോൽക്കുന്ന ആദ്യത്തെ പാകിസ്ഥാൻ നായകനാണ് ഷാൻ.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ നായകൻ എന്നാ നിലയിൽ തന്റെ ആദ്യത്തെ 6 ടെസ്റ്റ് തോൽവി രുചിച്ച നാലാമത്തെ നായകൻ മാത്രമാണ് അദ്ദേഹം. ഖാലദ് മാഷുദ്, ഖാലദ് മഹമൂദ്, അഷ്‌റഫുൽ എന്നിവരാണ് ഈ ലിസ്റ്റിൽ ഇടം നേടിയ ഷാൻ മസൂദിന്റെ മുൻഗാമികൾ. ഇവർ മൂന്നു പേരും ബംഗ്ലാദേശ് നായകന്മാരായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ബംഗ്ലാദേശിന്റെ ശൈശവ കാലഘട്ടത്തിലാണ് ഇവർ എല്ലാം കടുവകൾ നയിച്ചത്.
ഇംഗ്ലണ്ടിനെതിരെ ഇന്നിങ്സിനും 47 റൺസിനുമായിരുന്നു പാകിസ്ഥാന്റെ തോൽവി. 317 റൺസ് നേടിയ ഹാരി ബ്രൂക്കും 262 റൺസ് നേടിയ റൂട്ടുമാണ് പാകിസ്ഥാനെ തകർത്തത്.മൂന്നു മത്സരങ്ങളാണ് ഈ ടെസ്റ്റ് പരമ്പരയിൽ അടങ്ങിയിരിക്കുന്നത്. രണ്ടാം ടെസ്റ്റ് മുൾട്ടാനിൽ തന്നെ ഒക്ടോബർ 15 ന്ന് ആരംഭിക്കും.
പാകിസ്ഥാൻ വിജയവഴിയിൽ തിരിച്ചെത്താൻ ഇനി എന്താണ് ചെയ്യാൻ കഴിയുക. എന്താണ് അക്ഷരാർത്ഥത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പ്രശ്നം. നിങ്ങളുടെ അഭിപ്രായനങ്ങൾ രേഖപെടുത്തുക.