ലോ സ്കോറിങ് ത്രില്ലർ, സിമ്പാവേയെ രണ്ട് വിക്കറ്റിന് മറികടന്നു ശ്രീലങ്ക

ഏകദിനത്തിലെ കിടിലൻ മത്സരങ്ങളിൽ ഒന്ന്.

ലോ സ്കോറിങ് ത്രില്ലർ, സിമ്പാവേയെ രണ്ട് വിക്കറ്റിന് മറികടന്നു ശ്രീലങ്ക
(Pic credit :X)

ശ്രീലങ്ക സിമ്പാവേ രണ്ടാം ഏകദിനത്തിൽ ശ്രീലങ്കക്ക് ത്രസിപ്പിക്കുന്ന വിജയം.സിമ്പാവേയെ ശ്രീലങ്ക തോൽപിച്ചത് രണ്ട് വിക്കറ്റിന്.ഇതോട് കൂടി മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ ശ്രീലങ്ക മുന്നിലായി.95 റൺസ് നേടിയ ലിയങ്കയാണ് ശ്രീലങ്കയുടെ വിജയശില്പി

209 റൺസ് പിന്തുടരാൻ ഇറങ്ങിയ ശ്രീലങ്കയുടെ തുടക്കം തന്നെ പിഴച്ചു.എൻഗാരവായും റാസയും ചേർന്ന് ശ്രീലങ്കയെ 112/6 എന്നാ നിലയിലേക്ക് കൂപ്പുകുത്തിച്ചു.എന്നാൽ ലിയാങ്കക്ക് ഒപ്പം തീക്ഷണ കൂടി ചേർന്നതോടെ ശ്രീലങ്ക വിജയത്തിലേക്ക് അടുത്തു. എന്നാൽ എൻഗരാവ തന്റെ അവസാന ഓവറിൽ തീക്ഷണയെ പുറത്താക്കി ഫൈഫർ സ്വന്തമാക്കി.തൊട്ട് അടുത്ത ഓവറിൽ 95 റൺസുമായി ലിയാങ്കയെ മുസർബാനി കൂടി പുറത്താക്കിയതോടെ സിമ്പാവേ മത്സരം തിരകെ തങ്ങളുടെ കൈപിടിയിൽ ഒതുക്കിയെന്ന് കരുതിയെങ്കിലും ചമീരയും വാണ്ടർസെയും ശ്രീലങ്കയെ വിജയ തീരത്ത് എത്തിച്ചു.

ടോസ് നേടിയ സിമ്പാവേ ബാറ്റിംഗ് തിരഞ്ഞെടുത്തു.44.4 ഓവറിൽ 208 റൺസിന് സിമ്പാവേ ഓൾ ഔട്ടായി.82 റൺസ് എടുത്ത് പുറത്തായ നായകൻ ഏർവിനാണ് സിമ്പാവേ ടോപ് സ്കോറർ.ശ്രീലങ്കക്ക് വേണ്ടി തീക്ഷണ നാല് വിക്കറ്റ് സ്വന്തമാക്കി.

Join our whatsapp group