അരങ്ങേറ്റത്തിൽ തകർത്ത് അടിച്ചു ഇംഗ്ലീഷ് റെക്കോർഡ് പേരിലാക്കി ആർ സി ബി ബോയ് ബേതേൽ, സച്ചിനെ മറികടന്നു റൂട്ട്,സ്റ്റോക്സിന് പരിക്ക്,കിവീസിനെ തകർത്ത് ഇംഗ്ലണ്ട്, ഇംഗ്ലണ്ട്-കിവീസ് ആദ്യ ടെസ്റ്റ്‌ സംഭവം ബഹുലം..

Pic credit:X

അരങ്ങേറ്റത്തിൽ തകർത്ത് അടിച്ചു

ഇംഗ്ലീഷ് റെക്കോർഡ് പേരിലാക്കി ആർ സി ബി ബോയ് ബേതേൽ, സച്ചിനെ മറികടന്നു റൂട്ട്,സ്റ്റോക്സിന് പരിക്ക്,കിവീസിനെ തകർത്ത് ഇംഗ്ലണ്ട്, ഇംഗ്ലണ്ട്-കിവീസ് ആദ്യ ടെസ്റ്റ്‌ സംഭവം ബഹുലം..

പാകിസ്ഥാനെതിരെ ടെസ്റ്റ്‌ പരമ്പര കൈവിട്ടതിന് ശേഷം നടക്കുന്ന ന്യൂസിലാൻഡ് ടെസ്റ്റ്‌ പരമ്പരയിലെ ആദ്യത്തെ ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം.ന്യൂസിലാൻഡിനെ തോല്പിച്ചത് 8 വിക്കറ്റിന്.ഇരു ഇന്നിങ്സുകളിലുമായി 10 വിക്കറ്റ് സ്വന്തമാക്കിയ ബ്രയ്ഡൺ കാർസാണ് ഇംഗ്ലണ്ടിന്റെ വിജയശില്പി.3 മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ്റ്‌ വെലിങ്ടണിൽ ഡിസംബർ 6 ന്ന് ആരംഭിക്കും.

നേരത്തെ ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് ബൗളിംഗ് തിരഞ്ഞെടുത്തു.93 റൺസ് സ്വന്തമാക്കിയ വില്യംസണിന്റെ മികവിൽ ന്യൂസിലാൻഡ് 348 റൺസിലെത്തി.മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 499 റൺസ് സ്വന്തമാക്കി.171 റൺസ് നേടിയ ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് ടോപ് സ്കോറർ.

151 റൺസ് ലീഡ് വഴങ്ങിയ ബാറ്റിങ്ങിന് ഇറങ്ങിയ കിവികൾക്ക് 254 റൺസ് മാത്രമേ രണ്ടാം ഇന്നിങ്സിൽ സ്വന്തമാക്കാൻ കഴിഞ്ഞോളു. ഇംഗ്ലണ്ട് ബൗളേർ ബ്രയ്ഡൺ കാർസ് 6 വിക്കറ്റ് സ്വന്തമാക്കി.104 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് പിന്നീട് എല്ലാം ചടങ്ങ് തീർക്കൽ മാത്രമായിരുന്നു. 12.4 ഓവറിൽ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു.

നാലാമത്തെ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് റൂട്ട് സ്വന്തമാക്കി. സാക്ഷാൽ സച്ചിനെയാണ് റൂട്ട് രണ്ടാം സ്ഥാനത്തേക്ക് തള്ളിയത്.തന്റെ അരങ്ങേറ്റ ടെസ്റ്റ്‌ ക്രിക്കറ്റ്‌ മത്സരത്തിൽ വെടികെട്ട് ബാറ്റിംഗ് നടത്തിയ ജേക്കബ് ബേതേൽ ഒരു റെക്കോർഡ് കൂടി സ്വന്തമാക്കി.തന്റെ അരങ്ങേറ്റ ടെസ്റ്റ്‌ മത്സരത്തിൽ ഒരു ഇന്നിങ്സിൽ 50 റൺസിൽ കൂടുതൽ നേടിയവരിൽ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റിംഗ് സ്ട്രൈക്ക് റേറ്റ് എന്നതാണ് ഈ നേട്ടം. ടിം സൗത്തീ മാത്രമാണ് ഈ ലിസ്റ്റിൽ അദ്ദേഹത്തിന് മുന്നിൽ 

എന്നാൽ ഇംഗ്ലണ്ട് ടീം നായകൻ ബെൻ സ്റ്റോക്സിന് പരിക്ക് പറ്റി എന്നാ അസുഖകരമായ വാർത്തയും ഇംഗ്ലണ്ടിന്റെ ഈ മികച്ച വിജയത്തിനിടയിൽ വരുന്നുണ്ട്.നടുവേദനയേ തുടർന്ന് അദ്ദേഹം തന്റെ ഓവർ പൂർത്തിയാക്കാതെ മടങ്ങുകയുണ്ടായി.ഇത് ഒരു മുൻകരുതൽ നടപടി മാത്രമാണെന്ന് നിലവിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്ത ടെസ്റ്റ്‌ മത്സരം കളിക്കാൻ അദ്ദേഹം ഉണ്ടാകുമെന്ന് തന്നെയാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.