ബംഗ്ലാദേശ് വിജയത്തിലേക്ക്...
ബംഗ്ലാദേശ് വിജയത്തിലേക്ക്...
ബംഗ്ലാദേശ് വിജയത്തിലേക്ക്...
നാലാം ദിവസം ബംഗ്ലാദേശ് കളി ആരംഭിക്കുന്നത് 3 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്നാ നിലയിലാണ്.സെഞ്ച്വറി നേടി നിന്ന് നായകൻ ശാന്റോയും മുഷ്ഫിഖർ റഹിമുമായിരുന്നു ക്രീസിൽ.എന്നാൽ ശാന്റോയേ സൗത്തീയും മുഷ്ഫിഖരെ അജാസ് പട്ടേലും വീഴ്ത്തിയതോടെ ബംഗ്ലാദേശ് തകർന്നു.പക്ഷെ വാൽ അറ്റത്തെ കൂട്ടുപിടിച്ചു മേഹിന്ദി ബംഗ്ലാദേശ് ഇന്നിങ്സ് മുന്നോട്ടു നയിച്ചു.
അദ്ദേഹത്തിന്റെ ഫിഫ്റ്റിയുടെ മികവിൽ ബംഗ്ലാദേശ് സ്കോർ 338 എത്തി.105 റൺസ് നേടിയ നായകൻ ശാന്റോയായിരുന്നു ബംഗ്ലാദേശ് ടോപ് സ്കോറർ.കിവീസ് വേണ്ടി അജാസ് പട്ടേൽ നാല് വിക്കറ്റ് സ്വന്തമാക്കി.ന്യൂസിലാൻഡിന് മുന്നിലേക്ക് ബംഗ്ലാദേശ് 332 റൺസ് എന്നാ വിജയലക്ഷ്യവും വെച് കൊടുത്തു.
332 റൺസ് പിന്തുടരാൻ ഇറങ്ങിയ കിവസിന് പിഴച്ചു. ബംഗ്ലാദേശ് സ്പിന്നർമാർക്ക് മുന്നിൽ ഉത്തരങ്ങൾ ഇല്ലാതെ കിവി ബാറ്റർമാർ ഡഗ് ഔട്ടിലേക്ക് മടങ്ങി കൊണ്ടിരുന്നു.ആദ്യ ഇന്നിങ്സ് പോലെ തൈജുൽ വിക്കറ്റുകൾ നേടി കൊണ്ടിരുന്നു. അദ്ദേഹം നാല് വിക്കറ്റാണ് ഇന്ന് സ്വന്തമാക്കിയത്.
നാലാം ദിവസം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 7 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്നാ നിലയിലാണ്.ബംഗ്ലാദേശ് ജയിക്കാൻ ഇനി വേണ്ടത് മൂന്നു വിക്കറ്റാണ്. ന്യൂസിലാൻഡിന് ജയിക്കാൻ വേണ്ടത് 221 റൺസും.ന്യൂസിലാൻഡിന് വേണ്ടി മിച്ചല്ലും സോധിയുമാണ് ക്രീസിൽ.