അച്ഛനെ പോലെ വീണു പോയ മകനും, ബാസ് ഡി ലീഡിന്റെ ഈ പ്രകടനം തങ്കലിപികളാൽ തന്നെ ലോകകപ്പ് ചരിത്രതാളുകളിൽ കൊത്തിവെക്കപെടണം..
ഒരു പഴയ നെതർലാണ്ട്സ് കളിക്കാരൻ തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച 15 നിമിഷങ്ങൾ ഓർത്തുയെടുക്കകയാണ്. ആ 15 നിമിഷങ്ങളിൽ സച്ചിനെയും ദ്രാവിഡിനെയും പുറത്താക്കിയ ഒരു ലോകക്കപ്പ് സ്പെല്ല് അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്. എന്നാൽ പറഞ്ഞു വരുന്നത് അദ്ദേഹത്തെ പറ്റിയല്ല.
തന്റെ അച്ഛനെ പോലെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും വീണു പോയ ബാസ് ഡി ലീഡിനെ പറ്റിയാണ്. ടിം ഡി ലീഡ് എന്നാ മുൻ നെതർലാൻഡ്സ് താരത്തിന്റെ മകന്റെ ഇന്നത്തെ പ്രകടനത്തെ പറ്റിയും അയാൾ കുറിച്ച ചില നേട്ടങ്ങളെ പറ്റിയാണ് പറഞ്ഞു പോവുന്നത്. തന്റെ ലോകക്കപ്പിലെ ആദ്യത്തെ മത്സരത്തിന് പാകിസ്ഥാനെതിരെയാണ് ബാസ് ഇറങ്ങിയത്.
നെതർലാണ്ട്സിന്റെ കയ്യിൽ നിന്ന് മത്സരം കൈ വിട്ട പോയ വേളയിൽ ഒരു ഓവറിൽ വന്നു രണ്ട് വിക്കറ്റുകൾ അയാൾ നേടുന്നുണ്ട്. അതും പാകിസ്ഥാന്റെ ഏറ്റവും മികച്ച ബാറ്റർമാരായ റിസ്‌വാനെയും ഇഫ്തിക്കറിനെയും പുറത്താക്കി കൊണ്ട് . ഷാദബും നവാസും പാകിസ്ഥാൻ മുന്നോട്ടു നയിച്ചപ്പോൾ വീണ്ടും രണ്ട് തുടർ വിക്കറ്റുകളമായി അയാൾ അവതരിക്കുന്നുണ്ട്.ഈ തവണ ഷാദബും ഹസൻ അലിയുമാണ് ഡഗ് ഔട്ടിലേക്ക് മടങ്ങി.
ബാറ്റിങ്ങിൽ തന്റെ ക്ലാസ്സ് മുഴുവൻ പുറത്തെടുത്ത പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. കൃത്യമായ ഇടവേളകളിൽ ബൗണ്ടറി നേടി എടുത്തു.നവാസിനെയാണോ ഷാദബിനെയാണോ എന്ന് ഓർമയില്ല, സ്റ്റെപ് ഔട്ട് ചെയ്തു മിഡ് ഓണിലുടെ പകർത്തിയ സിക്സറുണ്ട്.
"Its define the class of that man".
ഈ മികച്ച പ്രകടനങ്ങൾക്ക് ഒടുവിൽ അയാൾ കുറച്ചു നേട്ടങ്ങളും സ്വന്തം പേരിൽ കുറിച്ചു. തുടർച്ചയായ ഏകദിന മത്സരങ്ങളിൽ 50 റൺസും നാല് വിക്കറ്റും സ്വന്തമാക്കിയ ചരിത്രത്തിലെ ആദ്യത്തെ താരമെന്നതാണ് ആദ്യത്തെ നേട്ടം.തന്റെ ആദ്യത്തെ ലോകക്കപ്പ് മത്സരത്തിൽ 50 റൺസും നാല് വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ താരം എന്നതാണ് അടുത്ത നേട്ടം. എന്നാൽ വിജയ തീരത്തേക്ക് നേതർലാണ്ട്സിനെ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏകദിന ലോകക്കപ്പ് ചരിത്രത്തിലെ ഒരു നെതർലാൻഡ്സ് താരത്തിന്റെ ഏറ്റവും മികച്ച ഓൾ റൗണ്ട് പ്രകടനവുമായിയാണ് അദ്ദേഹം 22 വാരയിൽ നിന്ന് തിരകെ കേറി പോയത്..
(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )