ക്രിക്കറ്റ് ആരാധകർക്ക് മറക്കാൻ കഴിയാത്ത എക്കാലത്തെയും മികച്ച ലോകകപ്പ് മത്സരങ്ങളിൽ ഒന്ന്
അസോസിയേറ്റ് രാജ്യങ്ങളെ കൂടുതലായി ഉൾപെടുത്തിയാൽ ലോകക്കപ്പിലെ കോമ്പറ്റിഷൻ വല്ലാതെ കുറയുകയും രണ്ട് അസോസിയേറ്റ് രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിന് ഒട്ടും തന്നെ വീറും വാശിയും ഉണ്ടായിരിക്കില്ലെന്നും പലരാലും അഭിപ്രായപെട്ട് കേട്ടിട്ടുണ്ട്.ഈ ഒരു കാരണങ്ങൾ കൊണ്ട് തന്നെ അസോസിയേറ്റ് രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നതുമില്ല.
എന്നാൽ രണ്ട് അസോസിയേറ്റ് രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ലോകകപ്പിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്ന് സംഭവിച്ചത് ക്രിക്കറ്റ് ആരാധകർ അത്ര എളുപ്പത്തിൽ മറക്കാൻ ഇടയില്ല . ഓസ്ട്രേലിയ ന്യൂസിലാൻഡ് ഗ്രൂപ്പ് സ്റ്റേജ് മത്സരം കഴിഞ്ഞാൽ 2015 ലോകക്കപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. അഫ്ഗാനിസ്ഥാനും സ്കോട്ട്ലാൻഡുമായിരുന്നു ഈ മത്സരത്തിൽ തമ്മിൽ ഏറ്റുമുട്ടിയത്.
ടോസ് നേടിയ അഫ്ഗാൻ നായകൻ മുഹമ്മദ് നബി ബൗളിംഗ് തിരഞ്ഞെടുത്തു.അഫ്ഗാൻ ബൗളേർമാർ എല്ലാം സാഹചര്യത്തിന് ഒത്തു ഉയർന്നു. സ്കോട്ടലാൻഡ് ബാറ്റർമാർക്ക് ലഭിക്കുന്ന തുടക്കം മുതലാക്കാനും കഴിഞ്ഞില്ല.നാല് വിക്കറ്റ് സ്വന്തമാക്കിയ ഷപൂർ സാദ്രന്റെയും മൂന്നു വിക്കറ്റ് നേടിയ ഡൗലത് സാദ്രന്റെ മികവിൽ അഫ്ഗാൻ സ്കോട്ട്ലാന്റിനെ 210 റൺസിന് പുറത്താക്കി.31 റൺസ് വീതം സ്വന്തമാക്കിയ മാറ്റ് മച്ചാനും മജിദ് ഹക്കുമായിരുന്നു സ്കോട്ടലാണ്ടിന്റെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിൽ അഫ്ഗാൻ വേണ്ടി ഓപ്പനർ ജാവേദ് അഹ്മദി ഫിഫ്റ്റി സ്വന്തമാക്കി. എങ്കിലും കൃത്യ സമയങ്ങളിൽ വിക്കറ്റ് വീഴ്ത്തി സ്കോട്ട്ലാൻഡ് മത്സരത്തിലേക്ക് തിരകെ എത്തി.96 റൺസ് സ്വന്തമാക്കിയ സമിയുള്ള ഷിൻവാരി ഒറ്റക്ക് പൊരുതി. ഒടുവിൽ 192 റൺസിൽ നിൽക്കേ ഒൻപതാമാനായി അദ്ദേഹവും മടങ്ങി.അവസാന 19 പന്തിൽ ഒരു വിക്കറ്റ് കയ്യിലിരക്കെ അഫ്ഗാൻ ജയിക്കാൻ വേണ്ടത് 19 റൺസ്.
ലോകക്കപ്പിലെ തങ്ങളുടെ ആദ്യത്തെ വിജയം സ്കോട്ട്ലാൻഡ് സ്വപ്നം കണ്ട് തുടങ്ങിയിരിക്കുന്നു. എന്നാൽ പത്താം വിക്കറ്റിൽ ഏറ്റുമുട്ടിയ ഷപൂർ സാദ്രനും ഹമിദ് ഹസ്സനും ചേർന്ന് അവസാന വിക്കറ്റിൽ അഫ്ഗാൻ വിജയം നേടി കൊടുത്തു.49.3 മത്തെ ഓവറിൽ 11 മനായി ഇറങ്ങിയ ഷപൂർ ബൗണ്ടറി നേടി കൊണ്ട് ഓടിയത് ചരിത്രത്തിലേക്കായിരുന്നു. അഫ്ഗാന്റെ ആദ്യത്തെ ലോകക്കപ്പ് മത്സരം വിജയം എന്നാ ചരിത്ര മുഹൂർത്തത്തിലേക്ക്...
8 days to go for world cup
(കുറച്ചു ലോകക്കപ്പ് വിശേഷങ്ങൾ തുടരും )