പ്രതിസന്ധികളിൽ ഉയർന്നു വരുന്ന ഒരു തരം പ്രത്യേക ജീനുള്ള കളിക്കാരൻ, ലോകക്കപ്പിലെ ബെൻ സ്റ്റോക്സിന്റെ കഥ..
"Luck fortunes the brave"
അതെ ധൈര്യശാലിയേ ഭാഗ്യം തുണയ്ക്കും. ബെഞ്ചമിൻ ആൻഡ്രൂ സ്റ്റോക്സ് എന്നാ ഇംഗ്ലീഷ് ഓൾ റൗണ്ടറുടെ ലോകക്കപ്പിലെ പ്രകടനങ്ങളെ എടുത്ത് നോക്കിയാലും എങ്ങും നമുക്ക് ഈ കാഴ്ച കാണാൻ കഴിയും. ലോകക്കപ്പ് ഫൈനലിലെ തന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ആ ധൈര്യശാലിയേ ഈ ഭാഗ്യം തുണച്ചതും ഏവരും കണ്ടിട്ടുള്ളതാണ്.
ഒരൊറ്റ ലോകകപ്പ് കൊണ്ട് മാത്രം ലോകക്കപ്പിലെ ഐക്കണിക്ക് മുഹൂർത്തങ്ങൾ തന്റെ പേരിൽ കുറിച്ചവനാണ് ബെൻ സ്റ്റോക്സ് .കളിച്ച 11 മത്സരങ്ങളിൽ നിന്ന് 465 റൺസ് 7 വിക്കറ്റുകൾ 3 ക്യാച്ചുകൾ. ഒപ്പം ഒരു ലോക കിരീടവും ഫൈനലിലെ താരവും.
ബെൻ സ്റ്റോക്സിന്റെ അത്ഭുത ലോകക്കപ്പ് പ്രകടനങ്ങൾ തുടങ്ങുന്നത് ഒരു ക്യാച്ചിലുടെയായിരുന്നു.
"No way, no no way,you cannot do that Ben Stokes, that is remarkable,that is one of the greatest catch of all time,you cannot do that, its unbelievable stuff ".
അതെ, ലോകക്കപ്പിലെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്ന് സ്വന്തമാക്കി കൊണ്ടാണ് അയാൾ തന്റെ ആദ്യ ലോകക്കപ്പിന് തുടക്കം കുറിച്ചത്.ബാറ്റ് കൊണ്ടും 89 റൺസ് നേടിയ സ്റ്റോക്സ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കി കൊണ്ട് ലോകക്കപ്പിന് താൻ എന്താണ് കരുതി വെച്ചിരിക്കുന്നതെന്ന് ദക്ഷിണ ആഫ്രിക്കക്കെതിരെ കാണിച്ചു തരുകയായിരുന്നു.
പാകിസ്ഥാനെതിരെ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും സ്റ്റോക്സ് തീർത്തും നിറമങ്ങിയ മത്സരത്തിൽ ഇംഗ്ലണ്ടിന് തോൽവി.ബംഗ്ലാദേശിനെതിരെ വീണ്ടും ബാറ്റ് കൊണ്ട് നിറം മങ്ങിയപ്പോൾ ബൗൾ കൊണ്ട് മൂന്നു വിക്കറ്റ്.വെസ്റ്റ് ഇൻഡീസിനെതിരെ തനിക്ക് ഒന്നും ചെയ്യേണ്ടി വരാതെയിരുന്ന മത്സരത്തിൽ ഇംഗ്ലണ്ടിന് 8 വിക്കറ്റ് വിജയം.
മോർഗൻ ചരിത്രം രചിച്ച അഫ്ഗാനെതിരെയുള്ള മത്സരത്തിൽ സ്റ്റോക്സ് വീണ്ടും നിറമങ്ങി.എന്നാൽ പ്രതിസന്ധികൾ ഉയർന്നു വരുന്ന ഒരു തരം പ്രത്യേക ജീനുള്ള കളിക്കാരിലെ ആധുനിക തലമുറയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരുവൻ നിറഞ്ഞാടുന്ന കാഴ്ചയാണ് പിന്നീട് അങ്ങോട്ട് ലോകകപ്പ് കണ്ടത്. മലിംഗ തന്റെ പഴയ കാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ബൗൾ ചെയ്തപ്പോൾ പേര് കേട്ട ഇംഗ്ലീഷ് ബാറ്റർമാർ കൂട്ടത്തോടെ പവിലിയനിലേക്ക് മടങ്ങി.
അസാമാന്യമായത് സാധ്യമാക്കുന്ന അത്ഭുത പ്രതിഭ ഒറ്റക്ക് പോരാടുന്ന കാഴ്ചയാണ് ലങ്കൻ ബൗളേർമാരും ദർശിച്ചത്. സ്റ്റോക്സിനെ നോൺ സ്ട്രൈക്ക് എൻഡിൽ നിർത്തിയാൽ മാത്രം ജയിക്കാൻ കഴിയുന്ന മത്സരം മാത്രമായി ലങ്കക്ക് അത് മാറി. അവർ അത് കൃത്യമായി നടപ്പിലാക്കിയതോടെ ലങ്കക്ക് എന്നും ഓർത്തു സന്തോഷിക്കാൻ കഴിയുന്ന വിജയം.82 റൺസ് നേടി പുറത്താകാതെ നിന്ന് സ്റ്റോക്സ് 47 മത്തെ ഓവറിലെ അവസാന പന്ത് വുഡിന് സ്ട്രൈക്ക് ചെയ്യാൻ കൊടുത്തില്ലായിരുനെകിൽ ചിലപ്പോൾ ഫലം മറ്റൊന്ന് ആയനെ.
ഓസ്ട്രേലിയക്കെതിരെ എല്ലാ ഇംഗ്ലീഷ് ബാറ്റർമാരും നിറമങ്ങിയപ്പോൾ വിജയലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചതും സ്റ്റോക്സ് തന്നെയായിരുന്നു.ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡെലിവറികൾ ഒന്ന് വേണ്ടി വന്നു സ്റ്റാർക്കിന് സ്റ്റോക്സിനെ മടക്കി അയക്കാൻ.സെമി പ്രതീക്ഷകൾ നിലനിർത്താൻ ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ.റോയും ബെയർസ്റ്റോയും ചേർന്ന് കൊടുത്ത കൂറ്റൻ തുടക്കത്തെ തന്റെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് മുതലാക്കിയ 54 പന്തിലെ 79 റൺസ്.കിവിസിനെതിരെ ബാറ്റ് കൊണ്ട് നിറമങ്ങിയപ്പോൾ ബൗൾ കൊണ്ട് ഒരു വിക്കറ്റ്.
സെമിയിൽ ഓസ്ട്രേലിയക്കെതിരെ ബാറ്റ് കൊണ്ടും ബൗളും കൊണ്ടും സ്റ്റോക്സിന് ഒന്നും ചെയ്യേണ്ടി വന്നില്ല. ഇംഗ്ലണ്ട് 1992 ന്ന് ശേഷം ആദ്യമായി ലോകക്കപ്പ് ഫൈനലിലേക്കും. ഓസ്ട്രേലിയക്ക് ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് സെമിയിൽ തോൽവിയും.
ക്രിക്കറ്റ് ലോകകപ്പ് കണ്ട എക്കാലത്തെയും മികച്ച ഫൈനലിൽ ബെൻ സ്റ്റോക്സിന്റെ പ്രകടനം അയാളുടെ തന്നെ വാചകങ്ങൾ കടമെടുത്തു ഇങ്ങനെ വിശേഷിപ്പിക്കാം..
Never give up. It’s never over until it’s over.”
തനിക്ക് ചുറ്റുമുള്ള ഓരോ വിക്കറ്റ് വീഴുമ്പോഴും ഒരിക്കൽ പോലും അയാൾ വിട്ട് കൊടുത്തിരുന്നില്ല.ഓരോ ഷോട്ടുകളും ഓരോ റൺസുകളും അയാൾ വ്യക്തമായ കണക്ക് കൂട്ടലുകളുടെ നേടി തുടങ്ങി. ബോൾട്ട് ആ ക്യാച്ച് നഷ്ടപെടുത്തിയതും ഗുപ്റ്റിൽ എറിഞ്ഞ ത്രോ തന്റെ ബാറ്റിൽ കൊണ്ട് ബൗണ്ടറി പോയി ആറ് റൺസായി പരിണമിച്ചതുമെല്ലാം അയാളിലെ ധീരൻ ലഭിച്ച ഭാഗ്യങ്ങളായി കണക്ക് ആക്കാനാണ് എനിക്ക് ഇഷ്ടം.
ഒടുവിൽ ഇംഗ്ലണ്ട് 'barest of barest of all മാർജിനിൽ ലോകകിരീടം സ്വന്തമാക്കിയപ്പോൾ ലോകകപ്പ് ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ബെൻ സ്റ്റോക്സ് തന്നെയായിരുന്നു.വെസ്റ്റ് ഇൻഡീസിനും ഓസ്ട്രേലിയക്കും ശേഷം ലോകക്കപ്പ് നിലനിർത്താൻ ഇറങ്ങുന്ന ഇംഗ്ലീഷ് ടീമിലേക്ക് വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചു ഈ തലമുറ കണ്ട ഏറ്റവും മികച്ച ക്ലച്ച് പ്ലയെർമാരിൽ ഒരുവൻ തിരകെ വരുന്നതും ജോസ് ബറ്റ്ലറിന്റെ നായക മികവിൽ ഇറങ്ങുന്ന ഇംഗ്ലണ്ട് ടീമിന് ലോക കിരീടം നേടി കൊടുക്കാൻ തന്നെയായിരിക്കുമല്ലോ..