ലോകക്കപ്പിലെ വേഗതയേറിയ സെഞ്ച്വറിക്ക് ഇനി മാക്സി അവകാശി..
ഡൽഹിയിൽ വീണ്ടും ലോകക്കപ്പ് റെക്കോർഡ്.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പ് ബാറ്റർമാർ സ്വന്തം പേരിൽ കുറിക്കുകയാണ്.ഒരുപിടി ബാറ്റിംഗ് റെക്കോർഡുകൾ ഇതിനോടകം തന്നെ ലോകക്കപ്പിൽ പിറന്നു കഴിഞ്ഞു. ദിവസങ്ങൾക്ക് മുന്നേ മാർക്രം കുറിച്ച ലോകക്കപ്പിലെ വേഗതയേറിയ സെഞ്ച്വറി പഴങ്കഥയായിരിക്കുകയാണ്.
വെറും 40 പന്തിൽ ഗ്ലെൻ മാക്സ്വെൽ ലോകക്കപ്പിൽ തന്റെ രണ്ടാമത്തെ സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ്. ലോകക്കപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് ഇത്. ദിവസങ്ങൾക്ക് മുന്നേ ശ്രീലങ്കക്കെതിരെ 49 പന്തിലാണ് മാർക്രം സെഞ്ച്വറി സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയുടെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയുമാണ് ഇത്.മാക്സ്വെൽ തന്നെയാണ് ഈ ലിസ്റ്റിൽ രണ്ടാമത്.44 പന്തിൽ 106 റൺസാണ് മാക്സി സ്വന്തമാക്കിയത്. 8 സിക്സും 9 ഫോറും അടങ്ങിയതായിരുന്നു ഇന്നിങ്സ്.