തനിക്ക് ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ചു ഭൂവി..

തനിക്ക് ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ചു ഭൂവി..
(Pic credit :Twitter )

ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട മികച്ച ബൗളേർമാരിൽ ഒരാളാണ് ഭുവനേഷ്വർ കുമാർ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്വിങ് ബൗളേർമാരിൽ ഒരുവനും.ഒരു കാലത്ത് ബുമ്ര -ഭൂവി സഖ്യം ഇന്ത്യക്ക് വിജയങ്ങൾ നേടി കൊടുത്തത് ആരാധകർ കണ്ടതാണ്.

എന്നാൽ പരിക്കിന്റെ പിടിയിൽ പെട്ട ഭൂവിക്ക് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചു വരവ് തീർത്തും അസാധ്യമാണ്.പക്ഷെ തനിക്ക് ഇനിയും ഒരു അങ്കത്തിന് കൂടി ബാല്യമുണ്ടെന്നു അദ്ദേഹം തെളിയിക്കുന്ന കാഴ്ചയാണ് സായിദ് മുഷ്ത്ഖ് അലി ട്രോഫി ടൂർണമെന്റ് കാണുന്നത്.

ഉത്തർ പ്രദേശിന് വേണ്ടിയാണ് അദ്ദേഹം സായിദ് മുഷ്ത്ഖ് അലി ട്രോഫി ടൂർണമെന്റ് കളിക്കുന്നത്.അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ തീർച്ചയായും വിജയം വേണ്ട സാഹചര്യം. ശക്തരായ കർണാടകയാണ് എതിരാളികൾ.ഡെത്ത് ഓവറുകളിൽ എറിഞ്ഞ 9 പന്തുകളിൽ അഞ്ചു വിക്കറ്റ് സ്വന്തമാക്കി കൊണ്ട് 40 റൺസിന്റെ വിജയം ഉത്തർപ്രാദേശിന് ഭൂവി സ്വന്തമാക്കി കൊടുത്തിരിക്കുകയാണ്

Join our whatsapp group