താരങ്ങൾ ആഭ്യന്തര ക്രിക്കറ്റും കളിക്കണമെന്ന് രോഹിത് ശർമ..
താരങ്ങൾ ആഭ്യന്തര ക്രിക്കറ്റും കളിക്കണമെന്ന് രോഹിത് ശർമ..
താരങ്ങൾ ആഭ്യന്തര ക്രിക്കറ്റും കളിക്കണമെന്ന് രോഹിത് ശർമ..
താരങ്ങൾ ആഭ്യന്തര ക്രിക്കറ്റും കളിക്കണമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിലായിരുന്നു രോഹിത്തിന്റെ തുറന്ന് പറച്ചിൽ. രോഹിത്തിന്റെ വാക്കുകളിലേക്ക്.
താരങ്ങൾ ആഭ്യന്തര ക്രിക്കറ്റും കളിക്കണം.മെഡിക്കൽ ടീം അവർക്ക് പരിക്കില്ലെന്ന് വ്യക്തമാക്കിയാൽ അവർ കളിക്കണം.അത് പ്രധാനപെട്ടതാണ്.ഇത് എല്ലാവർക്കും വേണ്ടിയൊള്ളതാണ്.മുംബൈ തമിഴ് നാട് മത്സരം ഞാൻ കണ്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റിനും പ്രാധ്യാനം നൽകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ താരങ്ങൾ തയ്യാറാവാത്തതിനെ പറ്റിയാണ് രോഹിത് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. ശ്രെയസ് അയ്യർ പരിക്ക് മാറിയിട്ടും ക്രിക്കറ്റിലേക്ക് തിരകെ വരാത്തതിന് ഒരുപാട് വിമർശനങ്ങൾ ഏറ്റിരുന്നു. ഈ ഒരു സാഹചര്യങ്ങൾ കൊണ്ട് ഒക്കെ തന്നെയാകും രോഹിത് ഇത്തരത്തിൽ പ്രതികരിച്ചത് എന്ന് കണക്ക് കൂട്ടാം.രോഹിത്തിന്റെ പ്രതികരണത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്.
ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് നാളെ ആരംഭിക്കും. ധർമശാലയാണ് വേദി.3-1 ന്ന് നിലവിൽ ഇന്ത്യ പരമ്പര ജയിച്ചു കഴിഞ്ഞു. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.