ഹർദിക്കിന് ഇനിയും മത്സരങ്ങൾ നഷ്ടമാകും
ഹർദിക്കിന് ഇനിയും മത്സരങ്ങൾ നഷ്ടമാകും.
കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശിനെതിരെയുള്ള ലോകക്കപ്പ് മത്സരത്തിന് ഇടയിലാണ് ഹർദിക്കിന് പരിക്കേൽക്കുന്നത്. തുടർന്ന് ആ മത്സരം പൂർത്തിയാക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ന്യൂസിലാണ്ടിനെതിരെയുള്ള മത്സരത്തിലും അദ്ദേഹം കളിച്ചിരുന്നില്ല.
ഇംഗ്ലണ്ടിനെതിരെ അദ്ദേഹം കളിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.അദ്ദേഹം നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ്. എന്നാൽ നിലവിൽ നിരാശജനകമായ വാർത്തയാണ് ഹർദിക്കിന്റെ കാര്യത്തിൽ പുറത്ത് വരുന്നത്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഹർദിക് ദക്ഷിണ ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിലെ ലഭ്യമാവുകയുള്ളൂ. ഇംഗ്ലണ്ടിനെതിരെയും ശ്രീലങ്കക്കെതിരെയും അദ്ദേഹം കളിച്ചേക്കില്ല.ഇന്ത്യയുടെ അടുത്ത മത്സരം ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെയാണ്