ലോക റെക്കോർഡ് സ്വന്തമാക്കി പരാഗ്, മറികടന്നത് സേവാഗിനെയും വാർണറിനെയുമെല്ലാം..
കേരളത്തെ തോൽപിച്ചതിന് ഇടയിൽ ലോക റെക്കോർഡ് സ്വന്തമാക്കി റിയാൻ പരാഗ്..
റിയാൻ പരാഗ് സായിദ് മുഷ്ത്ഖ് അലി ട്രോഫിയിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്. തന്റെ 21 ആം വയസ്സിൽ ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും മികവ് പുലർത്തുന്ന താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. ഈ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനം ഇതാ.
45(19) & 0/53(4)
61(34) & 2/25(4)
76*(37) & 3/6(4)
53*(29) & 1/17(4)
76(39) & 1/37(4)
72(37) & 1/35(3)
57*(33) & 1/17(4)
ഈ പ്രകടനങ്ങൾക്ക് ഇടയിൽ അദ്ദേഹം ഒരു ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ട്വന്റി ട്വന്റി ക്രിക്കറ്റിൽ തുടർച്ചയായി ആറു ഇന്നിങ്സുകളിൽ ഫിഫ്റ്റി സ്വന്തമാക്കിയ ചരിത്രത്തിലെ ഒരേ ഒരു താരം എന്നതാണ് ഈ റെക്കോർഡ് .മറികടന്നത് സാക്ഷാൽ സേവാഗ് അടക്കമുള്ള ഒരുപിടി ലോകോത്തര താരങ്ങളെ.
Fifties in consecutive innings
Riyan parag - 6 (for assam in 2023)
Virendar sehwag - 5 (for daredevils in 2012)
Hamilton masakadaza -5 ( for Zimbabwe and Zimbabwe xi in 2012)
Kamran akmal -5 (for lahore in 2017)
David warner - 5 (for srh in 2019)
Devon conway -5 (for Wellington and Nz in 2021)
Wayne madsen -5 (for derbyshire in 2023)