സ്റ്റാർക്കിന്റെ മാത്രമല്ല ആ ലോകക്കപ്പ് ബോൾട്ടിന്റെതും കൂടിയായിരുന്നു.
ക്രിക്കറ്റ് ബാറ്റർമാരുടെ കളിയാണെന്നാണ് പൊതുവെ പറയപെടുന്നത്. പല ടൂർണമെന്റുകളിലും മികച്ച താരമായി തെരെഞ്ഞെടുക്കപെട്ടതും ബാറ്റർ മാരായിരിക്കും. എന്നാൽ ഒരു ലോകക്കപ്പിൽ ഉടനീളം പല വമ്പന്മാരായി തകർത്തു ലോകക്കപ്പ് ടൂർണമെന്റിലെ മികച്ച താരമായി തിരിഞ്ഞെടുക്കപെട്ട താരമാണ് സ്റ്റാർക്ക്.
എന്നാൽ അതെ ലോകക്കപ്പിൽ തന്നെ സ്റ്റാർക്കിനോളം മികച്ച രീതിയിൽ പന്ത് എറിഞ്ഞു കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടപെട്ട പോയ മറ്റൊരു ഫാസ്റ്റ് ബൗളേർ കൂടിയുണ്ട്..കളിച്ച ഒൻപത് മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റ് സ്വന്തമാക്കിയവൻ. 16.86 ബൗളിംഗ് ശരാശരിയിൽ ബൗൾ ചെയ്തവൻ.പറഞ്ഞു വരുന്നത് ട്രെന്റ് ബോൾട്ടിനെ പറ്റി തന്നെയാണ്.
ലങ്കക്കെതിരെ രണ്ട് വിക്കറ്റോടെ തുടക്കം.സ്കോട്ടലൻഡിനെതിരെയും രണ്ടും,ഇംഗ്ലണ്ടിനെതിരെ സൗത്തീ ആളി കത്തിയപ്പോൾ ഒരു വിക്കറ്റും. എന്നാൽ ബോൾട്ടിന്റെ ഡെലിവറികളുടെ മനോഹരിത ലോകകപ്പ് കാണാൻ കിടക്കുന്നതായി ഉണ്ടായിരുന്നുള്ളു. ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നിൽ കിവീസ് ഓസ്ട്രേലിയെ ഒരു വിക്കറ്റിന് തോല്പിക്കുമ്പോൾ ഓസ്ട്രേലിയ ഇന്നിങ്സിന്റെ നട്ടെല്ല് തകർത്തത് ബോൾട്ടിന്റെ സ്വിങ്ങിങ് അണ്പ്ലേയബിൾ ഡെലിവറികളായിരുന്നു. 10 ഓവറിൽ 3 മെയ്ഡൻ അടക്കം 27 റൺസ് വിട്ട് കൊടുത്തു 5 വിക്കറ്റ് സ്വന്തമാക്കിയ ബോൾട്ട് തന്നെയായിരുന്നു കളിയിലെ താരവും.
അഫ്ഗാനെതിരെ മൂന്നും ബംഗ്ലാദേശിനെതിരെ രണ്ടും വിക്കറ്റ് സ്വന്തമാക്കി കൊണ്ട് ക്വാർട്ടറിലേക്ക്. ഗുപ്റ്റിലിന്റെ ഡബിൾ സെഞ്ച്വറിക്ക് അതെ നാണയത്തിൽ തിരകെ അടിക്കാൻ കഴിവുള്ള വിൻഡിസ് ബാറ്റർമാർ ക്രീസിലേക്ക്.തന്റെ ഓപ്പണിങ് സ്പെല്ലിൽ ടൂർണമെന്റിൽ ഉടനീളം കാഴ്ച വെച്ച മാന്ത്രിക ബൗളിംഗ് ഒരിക്കൽ ബോൾട്ട് കാഴ്ചവെച്ചപ്പോൾ ചാൾസും സിംമോൻസും സാമൂവൽസും രാംദിനും പോലെയുള്ള മുൻനിര വിൻഡിസ് ബാറ്റർമാരെ കൂടാരം കയറി.ബോൾട്ടിന്റെ സ്പെല്ലിൽ നിന്ന് ഊർജം കൊണ്ട് വിൻഡിസിന് 143 റൺസിന്റെ വമ്പൻ തോൽവിയും കിവിസ് സമ്മാനിച്ചു.
സെമിയിൽ എതിരാളികൾ സൗത്ത് ആഫ്രിക്ക. ദക്ഷിണ ആഫ്രിക്ക ഓപ്പനർമാരെ ബോൾട്ട് ഡഗ് ഔട്ടിലേക്ക് തിരകെ അയച്ചു തന്റെ ഭാഗം ഭംഗിയാക്കി.ഒടുവിൽ ഫൈനലിൽ ഓസ്ട്രേലിയോട് കിരീടം അടിയറവ് വെച്ചപ്പോൾ ആ ലോകക്കപ്പിൽ ന്യൂസിലാൻഡിന്റെ ഏറ്റവും മികച്ച താരമായി ബോൾട്ട് നിലകൊണ്ടിരുന്നു.
12 days to go for world cup
(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും )