ദക്ഷിണ ആഫ്രിക്കയുടെ കണ്ണീരും, കിരീടം കൊണ്ട് ലോക ക്രിക്കറ്റിനോട് വിടപറഞ്ഞു ഇമ്രാൻ ഖാനും, 92 ലോകക്കപ്പിന്റെ കഥ..
1992 ലോകക്കപ്പ്, ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ചാമത്തെ ലോകക്കപ്പ്. ആദ്യ നാല് ലോകക്കപ്പുകളിൽ നിന്ന് വ്യത്യസ്തമായ ഫോർമാറ്റ്.ഒൻപത് ടീമുകൾ, ഈ ടീമുകൾ പരസ്പരം ഏറ്റുമുട്ടിയ ശേഷം ആദ്യ നാല് സ്ഥാനകാർ സെമിയിലേക്ക് മുന്നേറും.ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, പാകിസ്ഥാൻ, ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ്,ഇന്ത്യ, ശ്രീലങ്ക, സിമ്പാവേ എന്നീവയായിരുന്നു ടീമുകൾ.
ലോകക്കപ്പ് ചരിത്രത്തിൽ ആദ്യമായി നിറമുള്ള ജേഴ്സി ഉപയോഗിചതും, ഫ്ലഡ് ലൈറ്റിന് കീഴിൽ മത്സരം നടത്തിയതും, ആദ്യത്തെ 15 ഓവറിൽ 30-യാർഡ് സർക്കിളിന് പുറത്ത് രണ്ട് ഫീൽഡർമാർ എന്നാ നിയമവും എല്ലാം 92 ലോകക്കപ്പിന്റെ മാറ്റു കൂട്ടി.ഹോട്ട് ഫേവറിറ്റുകളായി തുടങ്ങിയ ഓസ്ട്രേലിയും ഓസ്ട്രേലിയക്ക് ഒപ്പം സംയുക്ത ആതിഥേയരായ ന്യൂസിലാൻഡുമാണ് അഞ്ചാം ലോകക്കപ്പിലെ ഉദ്ഘാടന മത്സരം കളിച്ചത്.കിവീസ് നായകൻ മാർട്ടിൻ ക്രോയുടെ സെഞ്ച്വറി മികവിൽ കിവിസ് വിജയിച്ചു കേറിയ മത്സരത്തോടെ 92 ലോകക്കപ്പിലെ തങ്ങളുടെ സമഗ്രാധിപത്യം അവർ ആരംഭിക്കുകയായിരുന്നു.പോയിന്റ് ടേബിളിൽ ഒന്നാമതായി ന്യൂസിലാൻഡ് സെമിയിലേക്ക് മുന്നേറുകയും ചെയ്തു.
ഇയാൻ ബോത്തത്തിന്റെ ഓൾ റൗണ്ട് മികവിൽ ഇംഗ്ലണ്ടും,മികച്ച ഒരു ടീമായി കളിച്ച സൗത്ത് ആഫ്രിക്കയും സെമിയിലേക്ക്. എന്നാൽ പാകിസ്ഥാന്റെ മുന്നേറ്റം അപ്രതീക്ഷിതമായിരുന്നു. നായകൻ ഇമ്രാൻ ഖാന്റെ ഒരു വാചകത്തിൽ നിന്ന് ഊർജം കൊണ്ട് പാകിസ്ഥാനും സെമിയിലേക്ക്. ആ വാചകം ഇങ്ങനെയായിരുന്നു.
"Listen, just be as if you were a cornered tiger".
ഗ്രേറ്റ്‌ബാച്ചിന്റെ വെടികെട്ടും, ഡിപക് പട്ടേൽ എന്നാ സ്പിന്നറുടെ ന്യൂ ബോൾ സ്പെല്ലും, ഇന്ത്യ ഓസ്ട്രേലിയ ആവേശകരമായ മത്സരവും,മോറേ- മിയനൻദദ് ഉരസലും ഇൻസാമാമിനെ പുറത്താക്കിയ റോഡ്സിന്റെ റൺ ഔട്ടും എല്ലാം ആദ്യ റൗണ്ടിലെ ഗംഭീര കാഴ്ചകളായിരുന്നു.
ആദ്യ റൗണ്ടിനെക്കാൾ സംഭവ ബഹുലമായിരുന്നു സെമി ഫൈനലുകൾ .ആദ്യ സെമിയിൽ പാകിസ്ഥാൻ ന്യൂസിലാണ്ടിനെതിരെ,ഇൻസമാമം ഉൽ ഹഖ് എന്നാ 20 വയസ്സുകാരന്റെ ട്വന്റി ട്വന്റിയെ വെല്ലുന്ന ബാറ്റിംഗ് വെടിക്കെട്ടിന് മുന്നിൽ ലോകക്കപ്പിലെ ഏറ്റവും മികച്ച ടീമായ മാർട്ടിൻ ക്രോയുടെ കിവികൾക്ക് തല കുനിക്കേണ്ടി വന്നു.4 വിക്കറ്റ് വിജയവുമായി പാകിസ്ഥാൻ തങ്ങളുടെ ആദ്യത്തെ ലോകകപ്പ് ഫൈനലിലേക്ക്.
ദക്ഷിണ ആഫ്രിക്ക ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനൽ ക്രിക്കറ്റ് ലോകത്തെ നടുക്കിയ മത്സരങ്ങളിൽ ഒന്നായിരുന്നു. റിച്ചി ബേനോഡ് എന്നാ ഓസ്ട്രേലിയ ഇതിഹാസ താരം അടങ്ങിയ പാനൽ മുന്നോട്ടു വെച്ച വിചിത്രമായ മഴ നിയമത്തിൽ ദക്ഷിണ ആഫ്രിക്കൻ സ്വപ്നങ്ങൾ തകർന്നു പോയതോടെ ഇംഗ്ലണ്ട് ഫൈനലിലേക്ക്.
മൂന്നു പതിറ്റാണ്ടിലും ലോകകപ്പ് ഫൈനൽ കളിക്കുന്ന ആദ്യത്തെ താരമായി ഇംഗ്ലീഷ് താരം ഗ്രഹം ഗൂച്ച് മാറിയ ഫൈനലിൽ ടോസ് നേടിയ ഇമ്രാൻ ഖാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇമ്രാന്റെയും മിയൻഡാദിന്റെയും ഫിഫ്റ്റിയുടെ മികവിൽ പാകിസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 249 റൺസ്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ വസീം അക്രം തന്റെ റിവേഴ്‌സ് സ്വിങ്ങിൽ തകർത്തതോടെ പാകിസ്ഥാൻ ആദ്യത്തെ ലോക കിരീടവും ഇംഗ്ലണ്ടിന് മൂന്നാമത്തെ ഫൈനൽ തോൽവിയും.
ലോകകപ്പ് നേടിയ ഏറ്റവും പ്രായം കൂടി നായകനായി ഇമ്രാൻ ഖാൻ ലോകക്രിക്കറ്റിനോട് വിടപറഞ്ഞതും കപിലും ബോതവും എന്നിങ്ങനെ പല ഇതിഹാസ താരങ്ങളും പടിയിറങ്ങിയതും സച്ചിനും ലാറയെ ലോകക്കപ്പിന്റെ വേദിയിലേക്കെത്തിയതുമെല്ലാം 92 ലോകകപ്പ് ക്രിക്കറ്റ് ആരാധകർ എന്നും ഓർത്തിരിക്കാനുള്ള കാരണങ്ങളാണ്..
12 days to go for world cup
(കുറച്ചു ലോകകപ്പ് വിശേഷങ്ങൾ തുടരും )