മറ്റൊരു നായകൻ കൂടി ലോകക്കപ്പിൽ നിന്ന് പരിക്കേറ്റ് പുറത്തേക്ക്..
വില്യംസൺ പിന്നാലെ അടുത്ത നായകനും പുറത്ത്..
ഈ ലോകക്കപ്പ് നായകന്മാരുടെതല്ലെന്ന് തോന്നുന്നു. ഇന്ത്യൻ രോഹിത് ശർമ ഒഴിച്ച് ബാക്കി ഒരു നായകനും ഫോമിലേക്ക് എത്തിയിട്ടില്ല. ഫോമിലേക്ക് ഉയർന്ന വില്യംസൺ ആണെകിലോ ലോകക്കപ്പിലെ അവസാന മത്സരങ്ങളിലേക്ക് മാത്രമേ ഇനി തിരകെ വരാൻ സാധ്യതയുള്ളൂ.
ഇപ്പോൾ കെയ്ൻ വില്യംസൺ പിന്നാലെ മറ്റൊരു നായകൻ കൂടി ലോകക്കപ്പിൽ പരിക്ക് ഏറ്റിരുക്കുകയാണ്.ശ്രീലങ്കൻ ഡസുൻ ഷനകക്കാണ് പരിക്ക് ഏറ്റിരിക്കുന്നത്. അദ്ദേഹത്തിന് ഈ ലോകകപ്പ് പൂർണമായി നഷ്ടമാവുകയും ചെയ്തിരിക്കുകയാണ്.
പാകിസ്ഥാനെതിരെയുള്ള ലോകക്കപ്പ് മത്സരത്തിലാണ് ഷനകക്ക് പരിക്ക് ഏൽക്കുന്നത്.ചാമിക കരുണരത്‌നെ ഷനകക്ക് പകരം ടീമിലേക്ക് എത്തും. കുശാൽ മെൻഡിസായിരിക്കും നായകസ്ഥാനം ഏറ്റെടുക്കുക.