ബുമ്ര ഏകദിന പരമ്പരക്കില്ല..

ബുമ്ര ഏകദിന പരമ്പരക്കില്ല..

ബുമ്ര ഏകദിന പരമ്പരക്കില്ല..
(Pic credit :Twitter )

ജസ്‌പ്രിത് ബുമ്രയുടെ കാര്യത്തിൽ വമ്പൻ വഴി തിരിവ്. ലോകക്കപ്പിന് മുന്നേ പരിക്ക് മാറിയ താരം നാളെ ആരംഭിക്കാനിരിക്കുക ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിൽ തിരിച്ചു വരുമെന്ന് കരുതിയെങ്കിലും ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മറ്റൊരു കാര്യമാണ്. പ്രമുഖ മാധ്യമമായ ഇൻസൈഡ് സ്പോർട്ടാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ പരിക്കിൽ നിന്നുള്ള പുനരധിവാസത്തിന് ശേഷം എത്രയും പെട്ടെന്ന് ടീമിലേക്ക് തിരകെ കൊണ്ട് വരാൻ ബി സി സി ഐ ആഗ്രഹിക്കുന്നില്ല.നിലവിൽ നാളെ ഏകദിനം നടക്കാനിരിക്കുന്ന ഗുവാഹത്തിയിൽ ബുമ്ര എത്തീട്ടില്ല.അത് കൊണ്ട് തന്നെ ബുമ്ര ഈ പരമ്പര കളിക്കാൻ സാധ്യതയില്ലെന്നും ഇൻ സൈഡ് സ്‌പോർട്ട് സൂചിപ്പിക്കുന്നു.

3 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര നാളെയാണ് ആരംഭിക്കുക. ട്വന്റി ട്വന്റി പരമ്പര കളിക്കാതെയിരുന്ന കോഹ്ലിയും രോഹിത്തും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

Our Telegram 

Our Facebook Page