പാകിസ്ഥാൻ ടീമിൽ വീണ്ടും പൊട്ടിതെറി!!.
പാകിസ്ഥാൻ ടീമിൽ വീണ്ടും പൊട്ടിതെറി!!.
പാകിസ്ഥാൻ ടീമിൽ വീണ്ടും പൊട്ടിതെറി!!.
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ ഇപ്പോൾ പടലപിണക്കങ്ങളുടെ കാലമാണ്. ലോകക്കപ്പിന് ശേഷം അത്ര എളുപ്പത്തിലല്ല പാകിസ്ഥാനിലെ കാര്യങ്ങൾ. നായക സ്ഥാനത് നിന്ന് ബാബർ ഇറക്കപെട്ടു. മൂന്നു ഫോർമാറ്റിലും പുതിയ നായകന്മാരും എത്തി.
ടെസ്റ്റിലെ നായകനായിയും ഷാൻ മസൂദും t20 നായകനായി ഷഹീനെയും പ്രഖ്യാപിച്ചിരുന്നു.മുൻ താരം ഹഫീസിനെ പാകിസ്ഥാൻ ക്രിക്കറ്റിന്റെ ഡയറക്ടറായും തെരെഞ്ഞെടുത്തിരുന്നു.പുതു യുഗത്തിൽ പാകിസ്ഥാൻ ഒരു വിജയം പോലും സ്വന്തമാക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. ഇപ്പോൾ പാകിസ്ഥാൻ ക്രിക്കറ്റിൽ വീണ്ടും പ്രശ്നങ്ങൾ ഉടൽ എടുത്തിരിക്കുകയാണ്.ഹഫീസിന്റെ പേരിലാണ് നിലവിൽ പ്രശ്നങ്ങൾ
ഹഫീസ് ഒരുപാട് നേരത്തേക്ക് ടീം മീറ്റിംഗ് വിളിക്കും. മാത്രമല്ല ടീം നിയന്ത്രിക്കുന്ന രീതിയിലും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നിലവിൽ താല്പര്യമില്ല.ഈ ഒരു സാഹചര്യത്തിൽ ഹഫീസിന്റെ കസേര പോകാൻ സാധ്യതയുണ്ട്.എന്താണ് ഇതിൽ നിങ്ങളുടെ അഭിപ്രായം.
പാകിസ്ഥാൻ നിലവിൽ ന്യൂസിലാൻഡിലാണ്.അവിടെ അഞ്ചു മത്സരം ട്വന്റി ട്വന്റി പരമ്പര കളിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യത്തെ രണ്ട് മത്സരവും പാകിസ്ഥാൻ തോൽവി രുചിച്ചിരുന്നു.അടുത്ത മത്സരം നാളെ രാവിലെ 5.30 ക്ക് ആരംഭിക്കും.