ഇന്ത്യ പാകിസ്ഥാൻ ലോകക്കപ്പ് മത്സരങ്ങളിൽ ഐക്കണിക്ക് രംഗങ്ങൾ
7 മത്സരങ്ങൾ, മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ, മികച്ച ബൗളിംഗ് പ്രകടനങ്ങൾ, കളിക്കളത്തിലെ തല്ലുകൾ, "Mother of all clashes" എന്ന് പേരിടത്തെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന്റെ ഒരു ഓർമകുറിപ്പാണ് ഇവിടെ കുറിക്കപെടുന്നത്.
1992 ലോകക്കപ്പിലാണ് ഇന്ത്യ ആദ്യമായി പാകിസ്ഥാനെ നേരിടുന്നത്. ഓരോ ബോളിനും അപ്പീൽ ചെയ്ത ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറേയേ കളിയാക്കി കൊണ്ടുള്ള മിയാൻദാദിന്റെ ചാട്ടമാണ് ഇന്ത്യ പാകിസ്ഥാൻ ലോകക്കപ്പ് മത്സരങ്ങളിൽ ആദ്യത്തെ ഐക്കണിക്ക് രംഗം. പ്രസാദ് - ആമിർ സോഹൈൽ ഉരസലും സംഭവബഹുലമായിരുന്നു.
96 ലോകക്കപ്പിലെ ക്വാർട്ടർ ഫൈനലായിരുന്നു രംഗം. ഇന്ത്യൻ ബൗളേർ പ്രസാദിനെ പാകിസ്ഥാൻ ബാറ്റർ ആമിർ സോഹൈൽ ബൗണ്ടറി കടത്തുന്നു. അടുത്ത പന്ത് അങ്ങോട്ട് തന്നെ അടിക്കുമെന്ന് ആംഗ്യവും കാണിക്കുന്നു. എന്നാൽ പ്രസാദ് ആമിറിന്റെ കുറ്റി തെറിപ്പിച്ചു കൊണ്ട് അതെ ആംഗ്യം തിരകെ കാണിച്ചു പ്രതികാരം ചെയ്യുന്നു.
99 ലോകക്കപ്പിലെ പ്രസാദിന്റെ അഞ്ചു വിക്കറ്റ് നേട്ടവും.2003 ൽ സച്ചിന്റെ 98 റൺസും, അക്തറേ തൂക്കിയ ആ സിക്സുമെല്ലാം ലോകക്കപ്പിലെ മനോഹരമായ ഇന്ത്യ പാകിസ്ഥാൻ ഓർമകളാണ്.96 ലോകക്കപ്പിൽ ട്വന്റി ട്വന്റി ശൈലിയിൽ വാഖറിനെതിരെ ബാറ്റ് വീശിയ അജയ് ജഡേജയും, സച്ചിന്റെ ഒരുപിടി ഇന്നിങ്സുകളും, ഗുള്ളിന്റെ അഹങ്കാരം തീർത്ത വീരുവും ഈ വൈര്യത്തിൽ ഇന്ത്യ ആരാധകർക്ക് ഏറെ മാധുര്യമേകി.
പാകിസ്ഥാൻ അത്ര നല്ല ഓർമ്മകൾ ഒന്നും തന്നെ പറയാൻ ഇല്ലാത്ത ഈ വൈര്യത്തിൽ 2011 ലോകക്കപ്പ് സെമിയിലെ വഹാബിന്റെ സ്പെല്ലും 2003 ലെ സായിദ് അൻവറിന്റെ സെഞ്ച്വറിയും മാത്രം അപവാദമായി.
എങ്കിലും ഒരു ഇന്ത്യകാരന്റെ പാകിസ്ഥാനെതിരെയുള്ള ലോകക്കപ്പ് സെഞ്ച്വറിക്ക് 2015 വരെ കാത്തിരിക്കേണ്ടി വന്നു. ആ കാത്തിരിപ്പിന് ഉത്തരം വിരാട് കോഹ്ലിയുടെ ലഭിച്ചതിൽ ആരാധകർ അത്രമേൽ സന്തോഷിക്കുകയും ചെയ്തു.2019 ലോകക്കപ്പിലെ രോഹിത്തിന്റെ സെഞ്ച്വറിയും ബാബറിനെ പുറത്താക്കിയ കുൽദീപിന്റെ ആ ഡെലിവറിയുമെല്ലാം ഇന്ത്യൻ ആരാധകർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്.
ഇന്ന് ഒരിക്കൽ കൂടി ഇന്ത്യ പാകിസ്ഥാനെ നേരിടാൻ ഇറങ്ങുകയാണ്. എന്നും ഓർത്തു വെക്കാൻ കഴിയുന്ന മനോഹര നിമിഷങ്ങൾ ഈ മത്സരത്തിനും നൽകാൻ സാധിക്കട്ടെ...
Hours to go for the Mother of all Clashes